Film News

22 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നു 

THE CUE

22 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒന്നിക്കുന്നു. ഡോ ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ചിത്രം അടുത്ത മാര്‍ച്ചില്‍ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. 1997ല്‍ പുറത്തിറങ്ങിയ ഒരാള്‍ മാത്രം എന്ന ചിത്രത്തിലാണ് ഇതിനു മുന്‍പ് ഇരുവരും ഒന്നിച്ചത്.

മമ്മൂട്ടിയെ നായകനാക്കിയാണ് തന്റെ അടുത്ത ചിത്രം ഒരുക്കുന്നതെന്ന് സത്യന്‍ അന്തിക്കാട് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഒരു പൊതുവേദിയില്‍ വച്ച് പറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു സത്യന്‍ അന്തിക്കാട് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ റിലീസ് ചെയ്തത്. അതിന് ശേഷം മമ്മൂട്ടി ചിത്രം ആലോചിച്ചിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ടും നീണ്ടു പോവുകയായിരുന്നു.

1987ല്‍ പുറത്തിറങ്ങിയ ശ്രീധരന്റെ ഒന്നാം തിരുമുറിവാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. പിന്നീട് അര്‍ഥം, കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തര വാര്‍ത്ത, നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു. സത്യന്‍ അന്തിക്കാടിന്റെ തന്നെ മുന്‍ ചിത്രങ്ങളായ ഒരു ഇന്ത്യന്‍ പ്രണയകഥ, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ചതും ഇക്ബാല്‍ കുറ്റിപ്പുറമായിരുന്നു. മൂവരും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതും ഒരു കുടുംബ ചിത്രം തന്നെയാണ്.

മമ്മൂട്ടി നായകനായി രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വന്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ഗാനമേളകളില്‍ അടിച്ചുപൊളി പാട്ടു പാടുന്ന ഉല്ലാസ് എന്ന ഗായകനായിട്ടാണ് മമ്മൂട്ടി എത്തുന്നത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഒരു വിജയ് സ്റ്റൈലാണ് മാത്യൂവിന് നൽകിയിരിക്കുന്നത്'; 'നൈറ്റ് റൈഡേഴ്‌സ്' കോസ്റ്റ്യൂംസിനെക്കുറിച്ച് മെൽവി.ജെ

'ഒരു മില്യൺ വ്യൂസ്, ഒരു മില്യൺ നന്ദി'; ശ്രദ്ധ നേടി 'പാതിരാത്രി' ടീസർ, നന്ദി പറഞ്ഞ് അണിയറപ്രവർത്തകർ

'ബിരിയാണി'ക്ക് ശേഷം സജിൻ ബാബു ഒരുക്കുന്ന ചിത്രം; 'തീയേറ്റര്‍' പ്രദർശനത്തിനൊരുങ്ങുന്നു

പൊളിച്ചടുക്കി കിലി പോളിന്റെ 'പൊട്ടാസ് പൊട്ടിത്തെറി'; ഇന്നസെന്റ് സിനിമയിലെ പ്രൊമോഗാനം ശ്രദ്ധ നേടുന്നു

ബുസാന്‍ മേളയിൽ ഹൈലൈഫ് വിഷന്‍ അവാര്‍ഡ് സ്വന്തമാക്കി 'ഇഫ് ഓണ്‍ എ വിന്റേഴ്‌സ് നൈറ്റ്'

SCROLL FOR NEXT