Film News

‘ഇത് ദുല്‍ഖര്‍ കേള്‍ക്കണ്ട’, ചായക്കടസീനില്‍ മമ്മൂക്ക തന്നെ പാടിയിട്ടുണ്ട്; ഗാനഗന്ധര്‍വ്വന്‍ നാളെയെത്തും 

THE CUE

'മമ്മൂക്ക ലുക്ക്‌സ് ലൈക്ക് ദുല്‍ഖര്‍സ് യംഗര്‍ ബ്രദര്‍', ഗാനഗന്ധര്‍വന്‍ റിലീസിന് മുന്നോടിയായി ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോഴാണ് കമന്റില്‍ ഇത്തരമൊരു പ്രശംസ. ദുല്‍ഖര്‍ ഇക്കാര്യം കേള്‍ക്കെണ്ടെന്നായിരുന്നു തമാശയില്‍ കലര്‍ന്ന മമ്മൂട്ടിയുടെ മറുപടി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗാനഗന്ധര്‍വന്‍ സംവിധായകന്‍ രമേഷ് പിഷാരടിക്കൊപ്പമാണ് മമ്മൂട്ടി ലൈവില്‍ എത്തിയത്. ഗാനമേളയിലെ പാട്ടുകാരനായി മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നതിനെക്കുറിച്ചായിരുന്നു കൂടുതല്‍ പേരുടെയും ചോദ്യങ്ങള്‍.

പഴയകാല സൂപ്പര്‍ഹിറ്റ് പാട്ടുകളുടെ ഗാനശകലങ്ങള്‍ സിനിമയിലുണ്ടാകുമെന്ന് ഒരാളുടെ ചോദ്യത്തിന് ഉത്തരമായി മമ്മൂട്ടി പറയുന്നു. ഗാനഗന്ധര്‍വന്‍ കോമഡി സിനിമയാണോ എന്ന ചോദ്യത്തിന് തമാശയും ഉണ്ട് എന്നാണ് രമേഷ് പിഷാരടി നല്‍കിയ മറുപടി.

ആരാധകരുടെ തമാശയില്‍ കലര്‍ന്ന ചോദ്യങ്ങളും ലൈവിലെത്തി. ഇക്കയുണ്ടേല്‍ ഗേള്‍ഫ്രണ്ട് വേണ്ട, മമ്മുക്ക സകലകലയുടെ ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ് തുടങ്ങിയ പ്രശംസകളാണ് ആരാധകരുടേതായി വന്നത്. ഇന്ത്യയൊട്ടാകെയുള്ള സംവിധായകന്‍ കാത്തിരിക്കുന്നതിനിടെ ഡേറ്റ് ലഭിച്ചെന്ന് പറഞ്ഞപ്പോള്‍ തള്ളി തള്ളി ഫോണ്‍ താഴെയിടരുതെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ഇച്ചായിസ്, രമേഷ് പിഷാരടി എന്റര്‍ടെയിന്‍മെന്റ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ഗാനഗന്ധര്‍വന്‍ നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കലാസദന്‍ ഉല്ലാസ് എന്ന ഗാനമേളയിലെ പാട്ടുകാരനായി എത്തുന്നു. അടിപൊളി പാട്ടുകളോടാണ് ഉല്ലാസിന് കമ്പം. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ. മനോജ് കെ ജയന്‍, സുനില്‍ സുഖദ, മുകേഷ്, ഇന്നസെന്റ, ദേവന്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, മണിയന്‍ പിള്ള രാജു, മോഹന്‍ ജോസ്, സുബീഷ് കണ്ണൂര്‍ എന്നിവരും ചിത്രത്തിലുണ്ട്. അളഗപ്പന്‍ ക്യാമറ. ദീപക് ദേവ് സംഗീത സംവിധാനം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT