Film News

‘നിങ്ങളിത് കാണുക, വൈ ദിസ് മാന്‍ ഈസ് കോള്‍ഡ് എ ജീനിയസ്’; ഷൈജു ദാമോദരന്റെ കമന്ററിയില്‍ മമ്മൂട്ടിയുടെ ‘ഗാനഗന്ധര്‍വന്‍’ 

THE CUE

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്റെ ടീസര്‍ പുറത്തിറങ്ങി. ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്തംബര്‍ 7ന് റിലീസ് ചെയ്യും.

മലയാളം ഫുട്‌ബോള്‍ കമന്ററിയിലൂടെ ശ്രദ്ധേയനായ ഷൈജു ദാമോദരന്റെ ശബ്ദത്തിലൂടെയാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. റൊണാള്‍ഡോ ഗോളടിക്കുവാന്‍ നേരം ഷൈജു നടത്തിയ വൈറലായ കമന്ററിയോട് സാദൃശ്യപ്പെടുത്തിയുള്ള നരേഷനും മമ്മൂട്ടിയുടെ കൗതുകമുണര്‍ത്തുന്ന രംഗവും ചേര്‍ത്താണ് ടീസര്‍. പുതുമുഖം വന്ദിതയാണ് ചിത്രത്തില്‍ നായികയാകുന്നത്. പഞ്ചവര്‍ണ്ണത്തത്ത എന്ന സിനിമയ്ക്ക് ശേഷം രമേഷ് പിഷാരടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഗാനഗന്ധര്‍വന്‍.

രമേഷ് പിഷാരടിയും ഹരി .പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന സിനിമയില്‍ മുകേഷ് , ഇന്നസെന്റ് സിദ്ധിഖ്,സലിം കുമാര്‍ ,ധര്‍മജന്‍ ബോള്‍ഗാട്ടി ,ഹരീഷ് കണാരന്‍ , മനോജ് .കെ .ജയന്‍ ,സുരേഷ് കൃഷ്ണ ,മണിയന്‍ പിള്ള രാജു , ,കുഞ്ചന്‍ ,അശോകന്‍ ,സുനില്‍ സുഖദ ,അതുല്യ ,ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു .

അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും നിര്‍വഹിക്കുന്ന ഗാനഗന്ധര്‍വ്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ് . ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മാണം ശ്രീലക്ഷ്മി ,ശങ്കര്‍ രാജ് ,സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ് .പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ .ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT