Film News

21 വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസമൊക്കെ, കാലിലെ പരുക്കിനെക്കുറിച്ച് മമ്മൂട്ടി

ഇടതുകാലിന്റെ ലിഗ്മെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായെന്നും ഇതുവരെ ശസ്ത്രക്രിയ നടത്തി ശരിയാക്കാന്‍ നോക്കിയിട്ടില്ലെന്നും മമ്മൂട്ടി. ഓപ്പറേഷന്‍ ചെയ്താല്‍ ഇനിയും കാല് ചെറുതാകും. പിന്നെയും ആളുകള്‍ കളിയാക്കുമെന്ന് തമാശയായി മമ്മൂട്ടി. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നതെന്നും മമ്മൂട്ടി.

കോഴിക്കോട് മെയ്ത്ര ആശുപത്രിയുടെ ഉദ്ഘാടനത്തിനിടെയാണ് മമ്മൂട്ടിയുടെ പ്രസംഗം. കൊവിഡ് രണ്ടാം ലോക്ക് ഡൗണിനിടെ മറ്റ് താരങ്ങള്‍ സിനിമകളുമായി സജീവമായെങ്കില്‍ മമ്മൂട്ടി ചിത്രീകരണത്തിലേക്ക് കടന്നിട്ടില്ല.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഭീഷ്മപര്‍വം ആണ് മമ്മൂട്ടിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുള്ള സിനിമ. കേരളത്തില്‍ ചിത്രീകരണം പൂര്‍ണതോതില്‍ സജ്ജമായാല്‍ മാത്രമേ ഭീഷ്മപര്‍വം അടുത്ത ഷെഡ്യൂള്‍ ആരംഭിക്കാനാകൂ. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുഴു, സിബിഐ ഫൈവ് എന്നിവയും മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ പ്രൊജക്ടുകളാണ്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT