Film News

തോക്കിൻ മുന്നിൽ പതറാത്ത നായകൻ; മമ്മൂട്ടിയെ നായകനാക്കി ഡീനോ ഡെന്നിസിന്റെ 'ബസൂക്ക'

മമ്മൂട്ടിയെ നായകനാക്കി നവാ​ഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബസൂക്ക. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റീലീസ് ചെയ്തു. തോക്കിൻ മുന്നിൽ നിൽകുന്ന നായകന്റെ ഡിസൈനുമായിട്ടാണ് പോസ്റ്റർ. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്.

​ഗൗതം വാസുദേവ മേനോനും മമ്മൂട്ടിക്കൊപ്പം ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. റോഷാക്കിന് ശേഷം ഛായാ​ഗ്രഹകൻ നിമിഷ് രവിയും, സം​ഗീതസംവിധായകൻ മിഥുൻ മുകുന്ദനും മറ്റൊരു മമ്മൂട്ടി ചിത്രത്തിന്റെ ഭാ​ഗമാകുന്നു എന്ന പ്രത്യേകതയും ബസൂക്കയ്ക്കുണ്ട്.

തിയേറ്റർ ആൻഡ് ഡ്രീംസും സരീ​ഗമയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അനീസ് നാടോടിയാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ഷൻ, തല്ലുമാലയുടെ എഡിറ്ററായ നിഷാദ് യൂസഫാണ് ചിത്രത്തിന്റെ എഡിറ്റർ.

'ടൈറ്റന്‍സ്' ട്രെയ്‌ലര്‍ പുറത്ത്; ഒക്ടോബര്‍ 22ന് തിയറ്ററുകളിലേക്ക്

അവറാച്ചന് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും മഞ്ജു വാര്യരും സുരാജ് വെഞ്ഞാറമൂടും

കിഷോർ കുമാ‍ർ ​ഗാനത്തിന്റെ അകമ്പടിയിൽ ഷറഫുദ്ദീൻ; "ഫാമിലി ട്രിപ്പ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വീക്കെന്‍ഡിലും ഹൗസ് ഫുള്‍; ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ദി തേര്‍ഡ് മര്‍ഡര്‍

രണ്ടാം വാരത്തിലും മുന്നേറി 'ആരം'; സൈജു കുറുപ്പ് ചിത്രം പ്രദർശനം തുടരുന്നു

SCROLL FOR NEXT