Mammootty-Mohanlal film 
Film News

മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണനൊപ്പം, കൂടെ വൻതാരനിര; ശ്രീലങ്കയിൽ ഷൂട്ടിം​ഗ് തുടങ്ങുന്നു Mammootty-Mohanlal film

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിൽ. കൊളംബോയിലേക്ക് മോഹൻലാലും നിർമ്മാതാവ് ആന്റോ ജോസഫും ആദ്യവും തൊട്ടുപിന്നാലെ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ആന‍്റണി പെരുമ്പാവൂരും ഫ്ളൈറ്റിൽ പുറപ്പെടാനെത്തുന്ന വീഡിയോ വൈറലായിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ,നയൻതാര തുടങ്ങി വൻ താരനിര സിനിമയിലുണ്ടാകും.

ബോളിവുഡ്-തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ മാനുഷ് നന്ദനാണ് മഹേഷ് നാരായണൻ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. 100 ദിവസത്തിലേറെ ചിത്രീകരിക്കുന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രമായാണ് മോഹൻലാൽ എത്തുക. നേരത്തെ ആസിഫലി, നയൻതാര തുടങ്ങിയ താരങ്ങളും ഈ സിനിമയുടെ ഭാ​ഗമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫിനൊപ്പം മലയാളത്തിലെ രണ്ട് മുൻ നിര ബാനറുകൾ കൂടി ഈ സിനിമയുടെ സഹനിർമ്മാതാക്കളായെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. എമ്പുരാൻ, തുടരും എന്നീ സിനിമകൾ പൂർത്തിയാക്കി മോഹൻലാൽ ജോയിൻ ചെയ്യുന്നത് ഈ സിനിമയിലാണ്.

മഴവിൽ മനോരമ-അമ്മ താരനിശയ്ക്ക് പിന്നാലെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ നിന്നാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് സ്ക്രീനിലെത്തുന്ന സിനിമയെക്കുറിച്ച് ആദ്യ വാർത്ത പുറത്തുവരുന്നത്. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ആന്റണി പെരുമ്പാവൂർ ഇരിക്കുന്ന ചിത്രത്തിനൊപ്പം ആശിർവാദ് സിനിമാസും മമ്മൂട്ടി കമ്പനിയും കൈകോർക്കുന്നു എന്നതായിരുന്നു കാപ്ഷൻ.നിർമ്മാതാവ് ആന്റോ ജോസഫും സംവിധായകൻ മഹേഷ് നാരായണനും പിന്നീട് ഈ പ്രൊജക്ട് സ്ഥിരീകരിച്ചു. ഇപ്പോഴിതാ 16 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

80 കോടിക്ക് മുകളിൽ മുടക്കുമുതലിലാണ് ചിത്രം. മമ്മൂട്ടി 100 ദിവസത്തിലേറെ ഈ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാ​ഗമാകും. ശ്രീലങ്ക, ലണ്ടൻ, ന്യൂ ഡൽഹി, ഹൈദരാബാദ്, കൊച്ചി എന്നീ ലൊക്കേഷനുകൾക്കൊപ്പം കൂടുതൽ വിദേശ ലൊക്കേഷനുകളുമുണ്ടാകും. മാലിക്, സീ യു സൂൺ, അറിയിപ്പ് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഒരുങ്ങുന്നത്.

മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥയും കഥാപശ്ചാത്തലവും അനുഭവവുമായിരിക്കും ആ സിനിമ. അതിന്റെ ഭാ​ഗകാമാൻ സാധിക്കുമെങ്കിൽ അത് ഏറ്റവും വലിയ ഭാ​ഗ്യമാണ്.
കുഞ്ചാക്കോ ബോബൻ

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT