Film News

മമ്മൂട്ടിയുടെ ഡിന്നര്‍ അല്ല, സിദ്ദീഖിന്റെ സല്‍ക്കാരം, ഗ്രൂപ്പ് സെല്‍ഫി ഒരു മണി വരെ നീണ്ട ഒത്തുകൂടലിന്റേതെന്ന് താരം 

THE CUE

മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും ദിലീപും ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ ബുധനാഴ്ച മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മമ്മൂട്ടി എടുത്ത സെല്‍ഫിയിലാണ് മോഹന്‍ലാല്‍,ജയറാം,ദിലീപ്,ജയസൂര്യ,കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍,സിദ്ദീഖ് എന്നിവര്‍. ഡിന്നല്‍ സെല്‍ഫി എന്ന പേരില്‍ ഉണ്ണി മുകുന്ദനാണ് ആദ്യം ഈ ഗ്രൂപ്പ് ഫോട്ടോ പോസ്റ്റ് ചെയ്തത്. മമ്മൂട്ടിയുടെ സെല്‍ഫി ആയതിനാല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ഡിന്നര്‍ എന്ന നിലയിലാണ് തുടക്കത്തില്‍ കമന്റുകള്‍ വന്നിരുന്നത്. എന്നാല്‍ തന്റെ വീട്ടില്‍ കൂട്ടുകാര്‍ക്ക് വേണ്ടി നടത്തിയ സല്‍ക്കാരമാണെന്ന് സിദ്ദീഖ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

പ്രത്യേകതകൾ ഒന്നും ഉണ്ടായിരുന്നില്ല, എങ്കിൽ പോലും എന്റെ ക്ഷണം സ്വീകരിച്ച് എന്റെ സഹപ്രവർത്തകരായ മമ്മൂക്ക, മോഹൻലാൽ, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ചാക്കോച്ചൻ ഇവരെല്ലാവരും ഇന്നലെ എന്റെ വീട്ടിലെത്തി..
ഞങ്ങൾക്കെല്ലാവർക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു.. എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ലാദത്തിലുമായിരുന്നു, അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചുകൊണ്ട് രാത്രി ഒരുമണിയോടുകൂടെ ഞങ്ങൾ പിരിഞ്ഞു.

വീണ്ടും ഇതുപോലെ ഒരു സ്ഥലത്ത് ഇനിയും കൂടണം.. ഇനിയും ഇതിൽ കൂടുതൽ കൂടുതൽ ആളുകളെ ക്ഷണിക്കണം, നമ്മുക്കെല്ലാവർക്കും ഇതുപോലെ ഇടക്കിടക്ക് സൗഹ്രദപരമായ കൂടിച്ചേരലുകൾ ഉണ്ടാവണം എന്ന തീരുമാനത്തിൽ ഞങ്ങൾ പിരിഞ്ഞു. ഗ്രൂപ്പ് ഫോട്ടോയില്‍ പൃഥ്വിരാജ് സുകുമാരന്‍ എവിടെ എന്ന് ചിലര്‍ കമന്റില്‍ ചോദിക്കുന്നുണ്ട്. ഇല്യുമിനാറ്റിയെ നൈസ് ആയി ഒഴിവാക്കിയോ എന്നാണ് ചില കമന്റ്. നടി ആക്രമിച്ച കേസില്‍ ജയിലില്‍ ആയതിന് ശേഷം അമ്മയില്‍ നിന്ന് പുറത്താക്കപ്പെട്ട നടന്‍ ദിലീപിനൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടുന്ന സെല്‍ഫി ഇതാദ്യമാണ്. ദിലീപും ജയറാമും തല മൊട്ടയടിച്ചാണ് ചിത്രത്തില്‍. കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ദിലീപിന്റെ ലുക്ക്. നമോ എന്ന ചിത്രത്തിനായാണ് ജയറാം തലമൊട്ടയടിച്ചിരിക്കുന്നത്.

നടി ആക്രമിച്ച കേസില്‍ ജയിലില്‍ ആയതിന് ശേഷം അമ്മയില്‍ നിന്ന് പുറത്താക്കപ്പെട്ട നടന്‍ ദിലീപിനൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടുന്ന ഫോട്ടോ വരുന്നതും ഇതാദ്യമാണ്. ദിലീപും ജയറാമും തല മൊട്ടയടിച്ചാണ് ചിത്രത്തില്‍. കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ദിലീപിന്റെ ലുക്ക്. നമോ എന്ന ചിത്രത്തിനായാണ് ജയറാം തലമൊട്ടയടിച്ചിരിക്കുന്നത്.

ജനുവരി 15ന് സിദ്ദീഖിന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു ഒത്തുകൂടല്‍. ജീത്തു ജോസഫ് ചിത്രം റാമിന്റെ ഷൂട്ടിംഗിനായി മോഹന്‍ലാലും, പ്രീസ്റ്റ് ഷൂട്ടിംഗിനായി മമ്മൂട്ടിയും കൊച്ചിയിലാണ്. രാത്രി ഒരു മണിക്കാണ് പിരിഞ്ഞതെന്നും, വീണ്ടും ഇതില്‍ കൂടുതല്‍ ആളുകളെ ക്ഷണിച്ച് ഇതുപോലെ ഒത്തുകൂടണമെന്നും, അത്തരമൊരു തീരുമാനത്തിലാണ് പിരിഞ്ഞതെന്നും സിദ്ദീഖ്. ജീവിതത്തിലെ മറക്കാനാകാത്ത സായാഹ്നമാണ് ഇതെന്നും സിദ്ദീഖ്.

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT