Film News

സേതുരാമയ്യര്‍ 'സിബിഐ 5' സെറ്റില്‍; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി

സിബിഐ സീരീസിലെ അഞ്ചാം പതിപ്പായ സിബിഐ ഫൈവിന്റെ ലൊക്കേഷനിലെത്തി മമ്മൂട്ടി. സെറ്റില്‍ ജോയിന്‍ ചെയ്ത വീഡിയോ മമ്മൂട്ടി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. പ്രേക്ഷകരുടെ പ്രിയപ്പെട്ട സിബിഐ സിനിമകളുടെ തീം മ്യൂസിക്കാണ് വീഡിയോയുടെ ബിജിഎം. കൊച്ചിയില്‍ നടക്കുന്ന സിനിമയുടെ ചിത്രീകരണത്തില്‍ മമ്മൂട്ടി ഡിസംബര്‍ 10ന് ജോയിന്‍ ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു.

കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.എന്‍ സ്വാമിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മ്മാണം. ചിത്രം എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ഡല്‍ഹി എന്നിവടങ്ങളിലായി ഒറ്റ് ഷെഡ്യൂളിലാണ് പൂര്‍ത്തിയാക്കുക. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശാ ശരത്ത് എന്നിവരാണ് പുതിയതായി സിനിമയിലുള്ള താരങ്ങള്‍. സായിക്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അഖില്‍ ജോര്‍ജാണ് സിബിഐ ഫൈവിന്റെ ഛായാഗ്രാഹകന്‍. സംഗീതം ജേക്‌സ് ബിജോയ്.

അതേസമയം 'സിബിഐ 5' വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയാണെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി ദ ക്യുവിനോട് പറഞ്ഞിരുന്നു. 'സിബിഐ 5 വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയായിരിക്കും. സിനിമയുടെ ബിജിഎമ്മിനും മറ്റും ഒരു മാറ്റവും ഉണ്ടാവില്ല. എങ്കിലും ഈ കാലഘട്ടത്തിന് വേണ്ട മാറ്റങ്ങള്‍ എല്ലാം തന്നെ ഉണ്ടാവും. സേതുരാമയ്യരിന്റെ ലുക്കിന്റെ കാര്യം തീരുമാനിക്കുന്നത് സംവിധായകനും നടനുമാണ്. എങ്കിലും പഴയ ലുക്ക് തന്നെയായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്' എന്നാണ് സ്വാമി പറഞ്ഞത്.

മലയാളത്തില്‍ അഞ്ചാം ഭാഗമൊരുങ്ങുന്ന ഏക സിനിമയാണ് സിബിഐ സീരീസ്. സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ പതിപ്പുകളാണ് ഇതുവരെയെത്തിയത്. നവംബര്‍ 29നാണ് സിബിഐ ഫൈവിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചത്.

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

സുമതി വളവ് സിനിമ സംഭവിക്കാന്‍ കാരണം ആ യഥാര്‍ത്ഥ സംഭവം തന്നെ, പക്ഷെ.. അഭിലാഷ് പിള്ള പറയുന്നു.

കന്യാസ്ത്രീകളുടെ ജാമ്യ നിഷേധത്തില്‍ ഛത്തീസ്ഗഡില്‍ ഉയര്‍ന്ന ആര്‍പ്പുവിളി യാദൃച്ഛികമല്ല

SCROLL FOR NEXT