Film News

ഇനി മമ്മൂട്ടി 'ബസൂക്ക'യില്‍, ഡീനോ ഡെന്നിസ് ചിത്രത്തില്‍ ജോയിന്‍ ചെയ്തു

ഡീനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'ബസൂക്ക'. ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തില്‍ മമ്മൂട്ടി ഇന്ന് ജോയിന്‍ ചെയ്തു. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സരിഗമയുടെ ഫിലിം സ്റ്റുഡിയോയായ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്‌റയ്ക്കും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനുമൊപ്പം തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ്.

മമ്മൂട്ടി സാറിനൊപ്പം പ്രവര്‍ത്തിക്കുക എന്ന എന്റെ സ്വപ്നത്തിന്റെ പരിസമാപ്തിയാണ് ഈ ചിത്രം. ഈ തിരക്കഥയാണ് എനിക്ക് അതിനുള്ള അവസരം നല്‍കിയത്. അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാല്‍ ഞാന്‍ ത്രില്ലിലാണ് എന്നാണു സംവിധായകന്‍ ഡീനോ ഡെന്നിസ് ചിത്രത്തെക്കുറിച്ചു പറഞ്ഞത്. മുതിര്‍ന്ന തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്.

ചിത്രത്തില്‍ ഗൗതം മേനോന്‍, ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിമിഷ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മിഥുന്‍ മുകുന്ദനാണ് സംഗീത സംവിധാനം. സഹ നിര്‍മ്മാതാവ് സഹില്‍ ശര്‍മ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ - സൂരജ് കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജു ജെ, കലാസംവിധാനം - അനീസ് നാടോടി, എഡിറ്റിങ്ങ് - നിഷാദ് യൂസഫ്. പി ആര്‍ ഒ - ശബരി. കൊച്ചിയിലും ബാംഗ്ലൂരിലും ആയാണ് സിനിമ ചിത്രീകരിക്കുന്നത്.

കാമറമാന്‍ റോബി രാജ് സംവിധാനം ചെയ്തുകൊണ്ടിരുന്ന കണ്ണൂര്‍ സ്‌ക്വാഡിലാണ് മമ്മൂട്ടി ഇതിന് മുന്‍പ് അഭിനയിച്ചുകൊണ്ടിരുന്നത്. ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

'ടൈറ്റന്‍സ്' ട്രെയ്‌ലര്‍ പുറത്ത്; ഒക്ടോബര്‍ 22ന് തിയറ്ററുകളിലേക്ക്

അവറാച്ചന് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും മഞ്ജു വാര്യരും സുരാജ് വെഞ്ഞാറമൂടും

കിഷോർ കുമാ‍ർ ​ഗാനത്തിന്റെ അകമ്പടിയിൽ ഷറഫുദ്ദീൻ; "ഫാമിലി ട്രിപ്പ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വീക്കെന്‍ഡിലും ഹൗസ് ഫുള്‍; ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ദി തേര്‍ഡ് മര്‍ഡര്‍

രണ്ടാം വാരത്തിലും മുന്നേറി 'ആരം'; സൈജു കുറുപ്പ് ചിത്രം പ്രദർശനം തുടരുന്നു

SCROLL FOR NEXT