Film News

ഗാനഗന്ധര്‍വ്വനായി മമ്മൂട്ടി ; പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി ട്രെയിലറെത്തി

THE CUE

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്റെ ട്രെയിലര്‍ റിലീസോടെ മമ്മൂട്ടിയുടെ പിറന്നാളാഘോഷിച്ച് ആരാധകര്‍. ഇന്നലെ രാത്രി 12 മണിക്കായിരുന്നു ട്രെയിലര്‍ യുട്യൂബില്‍ റിലീസ് ചെയ്തത്. പിറന്നാളാശംസകള്‍ നേരാന്‍ അര്‍ദ്ധരാത്രി നൂറുകണക്കിന് ആരാധകരായിരുന്നു താരത്തിന്റെ കൊച്ചിയിലെ വീട്ടിലെത്തിയത്. സംവിധായകന്‍ രമേഷ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയില്‍ ഉണ്ടായിരുന്നു.

ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്.പുതുമുഖം വന്ദിതയാണ് ചിത്രത്തില്‍ നായികയാകുന്നത്. പഞ്ചവര്‍ണ്ണത്തത്ത എന്ന സിനിമയ്ക്ക് ശേഷം രമേഷ് പിഷാരടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഗാനഗന്ധര്‍വന്‍.

നേരത്തെ മലയാളം ഫുട്ബോള്‍ കമന്ററിയിലൂടെ ശ്രദ്ധേയനായ ഷൈജു ദാമോദരന്റെ ശബ്ദത്തിലൂടെ കൗതുകമുണര്‍ത്തുന്ന ടീസറും അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരുന്നു. റൊണാള്‍ഡോ ഗോളടിക്കുവാന്‍ നേരം ഷൈജു നടത്തിയ വൈറലായ കമന്ററിയോട് സാദൃശ്യപ്പെടുത്തിയുള്ള നരേഷനും മമ്മൂട്ടിയുടെ കൗതുകമുണര്‍ത്തുന്ന രംഗവും ചേര്‍ത്തായിരുന്നു ടീസര്‍.

രമേഷ് പിഷാരടിയും ഹരി .പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന സിനിമയില്‍ മുകേഷ് , ഇന്നസെന്റ് സിദ്ധിഖ്,സലിം കുമാര്‍ ,ധര്‍മജന്‍ ബോള്‍ഗാട്ടി ,ഹരീഷ് കണാരന്‍ , മനോജ് .കെ .ജയന്‍ ,സുരേഷ് കൃഷ്ണ ,മണിയന്‍ പിള്ള രാജു , ,കുഞ്ചന്‍ ,അശോകന്‍ ,സുനില്‍ സുഖദ ,അതുല്യ ,ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു .

അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും നിര്‍വഹിക്കുന്ന ഗാനഗന്ധര്‍വ്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ് . ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മാണം ശ്രീലക്ഷ്മി ,ശങ്കര്‍ രാജ് ,സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ് .പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ .ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT