Film News

പിണറായി വിജയനെയും വിജയിച്ച സ്ഥാനാര്‍ത്ഥികളെയും അഭിനന്ദിച്ച് മമ്മൂട്ടി

നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങളെന്ന് നടന്‍ മമ്മൂട്ടി. വണ്‍ എന്ന സിനിമയുടെ തിരുവനന്തപുരത്തെ ചിത്രീകരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസില്‍ സന്ദര്‍ശിച്ചപ്പോഴുള്ള ഫോട്ടോ പങ്കുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയുടെ പോസ്റ്റ്.

ഇടതുപക്ഷം തുടര്‍ഭരണം നിലനിര്‍ത്തിയതിനെ അഭിനന്ദിച്ച് നിരവധി ചലച്ചിത്രപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആഷിക് അബു, നിമിഷ സജയന്‍ തുടങ്ങിയവര്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി ഇടതുപക്ഷത്തെ അഭിനന്ദിച്ചിരുന്നു.

ഭരണതുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് മോഹന്‍ലാല്‍ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു.

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

RE INTRODUCING BHAVANA; 'അനോമി' വരുന്നു, 2026 ജനുവരി 30 ന് തിയറ്ററുകളിൽ

WELCOME TO THE RING OF CHERIAN; വിശാഖ് നായരുടെ സ്റ്റൈലിഷ് ക്യാരക്ടർ പോസ്റ്ററുമായി 'ചത്താ പച്ച' ടീം

ഇനി പൊളിറ്റിക്കൽ ഡ്രാമയ്ക്കുള്ള നേരം; നിവിൻ പോളി-ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

മോഹൻലാൽ സാർ അഭിനയം പഠിക്കാന്‍ പറ്റിയ ഒരു ഇന്‍സ്റ്റിട്യുഷൻ പോലെയാണ്: രാഗിണി ദ്വിവേദി

SCROLL FOR NEXT