Film News

'അന്ന് അമൽ ഡേവിസ് എങ്കിൽ ഇന്ന് ഹരിഹരസുതൻ, ഒരോ തവണയും നിങ്ങളന്നെ അത്ഭുതപ്പെടുത്തുന്നു'; സം​ഗീത് പ്രതാപിന് ജന്മദിനാശംസകളുമായി മമിത ബൈജു

സം​ഗീത് പ്രതാപിന് ജന്മദിനാശംസകൾ നേർന്ന് നടി മമിത ബൈജു. മുമ്പ് പ്രേമലുവിലെ അമൽ ഡേവിസ് ആയും ഇന്ന് ബ്രോമാൻസിലെ ഹരിഹരസുതനായും നിങ്ങൾ എന്നെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ആരും ആ​ഗ്രഹിച്ചു പോകുന്ന ഒരു സുഹൃത്താണ് നിങ്ങൾ എന്നും ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച പോസ്റ്റിൻ മമിത ബൈജു പറയുന്നു. സം​ഗീതിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പോസ്റ്റിനൊപ്പം മമിത പങ്കുവച്ചിട്ടുണ്ട്.

മമിത ബൈജുവിന്റെ പോസ്റ്റ്:

എന്റെ ബെസ്റ്റ് ബഡ്ഡിക്ക് ജന്മദിനാശംസകൾ, ഈ ആശംസ അൽപം വൈകിപ്പോയി എന്നെനിക്ക് അറിയാം. പക്ഷേ വിഷ് ചെയ്യാത്ത പക്ഷം എനിക്ക് ഇതിനെ ഒരു ദിവസമായി പോലും കണക്കാക്കാൻ സാധിക്കില്ല. ആരും ആ​ഗ്രഹിച്ചു പോകുന്നത്ര നല്ലൊരു സുഹൃത്താണ് നിങ്ങൾ. സിനിമ റിലീസിനൊപ്പമുള്ള നിങ്ങളുടെ ജന്മദിനം എങ്ങനെയായിരിക്കുമെന്ന് ‍ഞങ്ങൾ സംസാരിച്ചിരുന്നു. പക്ഷേ ഇതാ നോക്കൂ, നമ്മൾ ഇവിടെ അതിന്റെ മാക്സിമത്തിൽ ഈ ദിവസം ആഘോഷിക്കുകയാണ്. നിങ്ങളുടെ വിജയം എന്റേത് കൂടിയാണ്. അന്ന് എന്റെ അമൽ ഡേവിസ് ആയിരുന്നുവെങ്കിൽ ഇന്ന് ഹരിഹരസുതനായി മാറി നിങ്ങൾ ഒരോ തവണയും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ലവ് യു സംഗീതേട്ടാ, ശരിയായ സമയത്ത് എന്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ കടന്നുവന്ന വിലപ്പെട്ടൊരു വ്യക്തിയാണ് നിങ്ങൾ. നിങ്ങൾക്കൊപ്പം എന്നും ഞാനുണ്ടാവും. ഇന്ന് ഹരിഹരസുതന്റെ ദിവസമാണ്.

അർജുൻ അശോകൻ, മാത്യു തോമസ്, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ തുടങ്ങിയവരെ പ്രധാന കഥാപാത്രമാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോമാൻസ്. ചിത്രത്തിൽ ഹരിഹരസുതൻ എന്ന ഹാക്കർ കഥാപാത്രത്തെയാണ് സം​ഗീത് പ്രതാപ് അവതരിപ്പിച്ചത്. സാധാരണ ​ഗതിയിൽ കാണുന്ന ഒരു മണ്ടൻ ഹാക്കർ കഥാപാത്രമല്ല തന്റേത് എന്നും സീരിയസ്സായി ഹാക്ക് ചെയ്യുന്ന കഥാപാത്രമാണ് ഹരിഹരസുതൻ എന്നും സം​ഗീത് പ്രതാപ് മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സം​ഗീത് പ്രതാപ് പറഞ്ഞത്:

ബ്രോമാൻസിലെ എന്റെ കഥാപാത്രം ഒരു ഹാക്കർ ആണ്. ഹാക്കർ എന്നത് പല സ്ഥലത്തും നമ്മൾ പാളിപ്പോയിട്ടും ഒപ്പം വളരെ രസകരമായും കണ്ടിട്ടുണ്ട്. പല ലിമിറ്റഡ് സ്ഥലങ്ങളിൽ മാത്രമേ ഹാക്കർ എന്നത് അത്രയേറെ വർക്ക് ആയി കണ്ടിട്ടുള്ളൂ. എനിക്ക് ഇഷ്ടമല്ല ഈ ഹാക്കേഴ്സിനെ സിനിമയിൽ കാണുമ്പോൾ. പക്ഷേ ഈ കഥാപാത്രത്തിന് മറ്റൊരു വശമുണ്ട്. ഹാക്കിം​ഗിൽ അല്ല ആളുടെ കോമഡി. ഹാക്ക് ചെയ്യുന്നത് വളരെ സീരിയസ്സായാണ്. ഒരു മണ്ടൻ ഹാക്കർ അല്ല. അതുകൊണ്ട് ഒരു മണ്ടൻ പരിപാടി അല്ല ഇതെന്ന് ADJ ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നു. അതൊരു സമാധാനമായിരുന്നു. പക്ഷേ ഇയാൾ‌ ഒപ്പിക്കുന്ന കുറേ കാര്യങ്ങളുണ്ട്. അതിൽ കുറേയെല്ലാം നമുക്ക് റിലേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ബ്രോമാൻസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.ബ്രോമാൻസിനായി ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. സം​ഗീത രചന നിർവ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT