Film News

'ബ്രോ ഡാഡിയിലേക്ക് വിളിക്കാന്‍ പറഞ്ഞത് മോഹന്‍ലാല്‍', സെറ്റില്‍ പൃഥ്വിരാജിനോട് ഒന്നും പറയാന്‍ സാധിക്കില്ലെന്ന് മല്ലിക സുകുമാരന്‍

'ബ്രോ ഡാഡി'യിലെ കഥാപാത്രത്തിലേക്ക് തന്നെ നിര്‍ദേശിച്ചത് മോഹന്‍ലാലെന്ന് മല്ലിക സുകുമാരന്‍. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. മോഹന്‍ലാല്‍ തന്നെയാണ് ഈ ചിത്രത്തിലും കേന്ദ്രകഥാപാത്രമായെത്തുന്നത്. പൃഥ്വിരാജ് മോഹന്‍ലാലിന്റെ മകന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. മല്ലിക സുകുമാരന്‍, കല്യാണി പ്രിയദര്‍ശന്‍, ജഗദീഷ് തുടങ്ങിയ താരനിരയും ബ്രോ ഡാഡിയിലുണ്ട്.

'ബ്രോ ഡാഡിയുടെ ഷൂട്ടിന് ഹൈദരാബാദിലേക്ക് പോകുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഇങ്ങനെയൊരു ക്രിസ്ത്യന്‍ അമ്മച്ചിയുടെ കഥാപാത്രം ഉണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞത്. ആ വേഷത്തിലേക്ക് എന്നെ വിളിക്കാന്‍ നിര്‍ദേശിച്ചത് മോഹന്‍ലാലായിരുന്നു. സാറാസ് എന്ന ചിത്രത്തിലെ അമ്മ വേഷം കണ്ടിട്ടാകണം ലാല്‍ വിളിച്ചത്', മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ പറഞ്ഞു.

സെറ്റില്‍ പൃഥ്വിരാജ് ഷോട്ട് ഓക്കെ പറയാതെ താന്‍ മുറിയിലേക്ക് മടങ്ങില്ലെന്നും മല്ലിക പറഞ്ഞു. 'സെറ്റില്‍ പൃഥ്വിരാജിനോട് ഒന്നും പറയാന്‍ സാധിക്കില്ല. തിരക്കിട്ട ജോലിയിലായിരിക്കും അവന്‍. മകനാണെങ്കിലും അവന്‍ ഷോട്ട് ഓക്കെ പറയാതെ മുറിയിലേക്ക് മടങ്ങില്ല.

ഓരോ കഥാപാത്രത്തിന്റെയും മേക്കപ്പ് മുതലുള്ള കാര്യങ്ങള്‍ അവന്‍ നോക്കും. അമ്മയുടെ വിഗ് ശരിയല്ല, മുടി കുറെക്കൂടി നരപ്പിക്കണം എന്നൊക്കെ പറയും. അതൊക്കെ നമുക്കും ഗംഭീരമാക്കണമെന്നു തോന്നും. എങ്ങനെ അഭിനയിക്കണമെന്ന് അവന്‍ അഭിനയിച്ചു കാണിക്കും. അതിന് അമ്മയെന്നോ അച്ഛനെന്നോ വ്യത്യാസമില്ല. നന്നായി ഹോംവര്‍ക്ക് ചെയ്തിട്ടേ സെറ്റില്‍ എത്തൂ. അവന്‍ അഭിനയിക്കുന്ന രംഗങ്ങള്‍ എടുക്കുമ്പോള്‍ അസോഷ്യേറ്റ് ഡയറക്ടര്‍ ആണു സ്റ്റാര്‍ട്ടും കട്ടും പറയുക. അത് അവന്‍ പലതവണ കണ്ടുനോക്കും. തൃപ്തിയായില്ലെങ്കില്‍ വീണ്ടും എടുക്കും. മകന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ ഭാഗ്യവും ആയുസ്സും തന്നതിന് ഈശ്വരനോടു നന്ദി പറയുന്നു', മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT