Film News

ഇതാണ് മാലിക്കിലെ 64കാരൻ;ഫഹദിന്റെ ഗംഭീര മേക്ക് ഓവർ

ഫഹദ് ഫാസില്‍ നായകനാകുന്ന മഹേഷ് നാരായണന്‍ ചിത്രം 'മാലിക്' പോസ്റ്റര്‍ പുറത്തിറങ്ങി. 64കാരന്‍ സുലൈമാന്‍ മാലികായാണ് ഫഹദ് എത്തുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രമാണ് മാലിക്. പീരിയഡ് ഗണത്തില്‍പെടുന്ന ചിത്രമാണിത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

27 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണിതെന്നാണ് ഫഹദ് ഫാസില്‍ തന്നെ പറഞ്ഞിട്ടുള്ളത്്. കഥാപാത്രത്തിനായി 20 കിലോ ഭാരം ഫഹദ് കുറച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

ഇരുപത്തിയഞ്ച് മുതല്‍ എഴുപത്തിയഞ്ച് വയസ്സുവരെയുള്ള ഒരാളുടെ ജീവിതയാത്രയാണ് മാലിക് പറയുന്നത്. പല പ്രായത്തിലുള്ള ഗെറ്റപ്പുകളിലെത്തുകയെന്നത് ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഫഹദ് ഫാസില്‍ ദ ക്യു ഷോ ടൈമില്‍ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും മഹേഷ് നാരായണനാണ്. നിമിഷ സജയനാണ് നായിക. ജലജ, ജോജു ജോർജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമാണം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT