Film News

ആരുടെ കൊച്ചാടാ കരയുന്നത്?; ഫഹദിന്റെ മലയന്‍കുഞ്ഞ്, ട്രെയ്‌ലര്

ഫഹദ് ഫാസില്‍ നായകനാവുന്ന മലയന്‍കുഞ്ഞിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് മലയന്‍കുഞ്ഞ്. സര്‍വൈവര്‍ ത്രില്ലറാണ് ചിത്രമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറഞ്ഞു പോകുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന രണ്ടാമത്തെ ട്രെയ്‌ലറാണിത്. ജൂലൈ 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്. മഹേഷ് നാരായണന്‍, വൈശാഖ്, വി കെ പ്രകാശ് എന്നിവരുടെ അസോസിയേറ്റായിരുന്നു സജിമോന്‍. തിരക്കഥയ്്ക്ക് പുറമെ മഹേഷ് നാരായണന്‍ ആദ്യമായി ഛായാഗ്രകനാവുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

സംവിധായകന്‍ ഫാസിലാണ് മലയന്‍കുഞ്ഞിന്റെ നിര്‍മ്മാതാവ്. ചിത്രത്തില്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. ഫഹദിന് പുറമെ രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

വിക്രമാണ് അവസാനമായി ഇറങ്ങിയ ഫഹദ് ഫാസില്‍ ചിത്രം. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'മാമന്നനിലാണ്' ഫഹദ് ഫാസില്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT