Film News

'മലയന്‍കുഞ്ഞ്' ട്രെയ്‌ലര്‍ നാളെയെത്തുമെന്ന് എ.ആര്‍.റഹ്മാന്‍

മഹേഷ് നാരായണന്‍ തിരക്കഥയെഴുതി ഫാസില്‍ നിര്‍മ്മിച്ച് ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രമാണ് മലയന്‍ കുഞ്ഞ്. സിനിമയില്‍ എ.ആര്‍.റഹ്മാന്‍ പശ്ചാത്തല സംഗീതം ഒരുക്കുന്നു എന്ന വിവരം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ എ.ആര്‍.റഹ്മാന്‍ മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ ഡിസംബര്‍ 24ന് റിലീസ് ചെയ്യുമെന്ന വിവരം പങ്കുവെച്ചിരിക്കുകയാണ്. നാളെ വൈകുന്നേരം 6 മണിക്കാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങുന്നത്.

മഹേഷ് നാരായണന്‍ തിരക്കഥയും ക്യാമറയും നിര്‍വഹിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. വി.കെ പ്രകാശ്, മഹേഷ് നാരായണന്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് സജിമോന്‍.

ഫാസിലിനൊപ്പം വീണ്ടും ഒരു ചിത്രം ചെയ്യുക എന്നത് ഫഹദിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. കുറച്ചുനാളുകളായി അതിനുള്ള തയ്യാറെടുപ്പിലായിരുന്നു ഫഹദ്.മഹേഷ് നാരായണന്റെ കഥ കേട്ടപ്പോള്‍ ആ ചിത്രം ചെയ്യണമെന്ന് ഫഹദ് ആഗ്രഹിച്ചുവെന്ന് സജിമോന്‍ ദ ക്യുവിനോട് പറഞ്ഞിരുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT