Film News

തട്ടമിട്ട് അനശ്വര ജെ എന്‍ യുവിലേക്ക്, വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി വാങ്ക് ടീസര്‍

THE CUE

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടന്ന ആക്രമണത്തിനെതിരെ വിവിധ മേഖലകളില്‍ നിന്ന് ഐക്യദാര്‍ഡ്യം ഉയരുന്നുണ്ട്. ഉണ്ണി ആറിന്റെ കഥയെ ആധാരമാക്കി കാവ്യാ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് എന്ന സിനിമയുടെ ടീസറും ജെ എന്‍ യുവിനെ പരാമര്‍ശിക്കുന്നു. ജെ എന്‍ യുവില്‍ പഠിക്കാനുള്ള ആഗ്രഹം പങ്കുവയ്ക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയാണ് ടീസര്‍. ജെ എന്‍ യുവിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് അണിയറക്കാര്‍ വാങ്ക് ടീസര്‍ പുറത്തുവിട്ടത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ സിനിമകളില്‍ നായികയായെത്തിയ അനശ്വരാ രാജനാണ് വാങ്കിലെ നായിക.

പൗരത്വ പ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അനശ്വര തലയില്‍ തട്ടമിട്ട ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആക്രമികളെ വേഷത്തിലൂടെ തിരിച്ചറിയാം എന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരായ പ്രതിഷേധമായിരുന്നു അനശ്വരയുടെ ചിത്രം.

വാങ്ക് വിളിക്കാന്‍ ചെറുപ്പം മുതല്‍ ആഗ്രഹിക്കുന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തിയാണ് സിനിമ. സംവിധായകന്‍ വികെ പ്രകാശിന്റെ മകളാണ് കാവ്യാ പ്രകാശ്. ഉണ്ണിയുടെ കഥയ്ക്ക് ഷബ്‌ന മുഹമ്മദാണ് തിരക്കഥ. അര്‍ജുന്‍ രവിയാണ് ക്യാമറ.

7ജെ ഫിലിമ്‌സിന്റേയും ഷിമോഗ ക്രിയേഷന്‌സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്ന് നിര്‍മിക്കുന്നു. നന്ദന വര്‍മ്മ, ഗോപിക, മീനാക്ഷി, വിനീത്, മേജര്‍ രവി, ജോയ് മാത്യു, ഷബ്ന മുഹമ്മദ്, തെസ്‌നി ഖാന്‍, പ്രകാശ് ബാരെ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ വാങ്കില്‍ അണിനിരക്കുന്നുണ്ട്. 2020 ആദ്യം റിലീസിനൊരുങ്ങുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്. ഉണ്ണി ആര്‍ സിനിമയുടെ സഹ നിര്‍മ്മാതാവുമാണ്.

ഔസേപ്പച്ചന്റെ ഗാനങ്ങള്‍ക്ക് തിരക്കഥാകൃത്ത് പി എസ് റഫീക്കാണ് വരികള്‍ എഴുതിയിരിക്കുന്നത്.സുരേഷ് യു ആര്‍ എസ് എഡിറ്റിംഗും ഡോണ്‍ മാക്‌സ് ട്രെയിലര്‍ എഡിറ്റിംഗും ചെയ്തിരിക്കുന്നു. ഉണ്ണി ആറിനൊപ്പം ട്രെന്‍ഡ്സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമാണ് വാങ്കിന്റെ കോ പ്രൊഡക്ഷന്‍.

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

SCROLL FOR NEXT