Film News

മൂന്ന് പ്രണയങ്ങളുടെ അനുരാഗം ; ഷഹദ് ചിത്രം നാളെ തിയ്യേറ്ററുകളില്‍

'പ്രകാശന്‍ പറക്കട്ടെ' എന്ന ചിത്രത്തിന് ശേഷം ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാഗം. ക്വീനിലൂടെ ശ്രദ്ധേയനായ അശ്വിന്‍ ജോസിനൊപ്പം ഗൗതം മേനോന്‍, ജോണി ആന്റണി, ദേവയാനി, ഗൗരി ജി കിഷന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. പ്രണയവും,നര്‍മ്മവും, നിറഞ്ഞു നില്‍ക്കുന്ന ചിത്രം മെയ് അഞ്ചിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തില്‍ എത്തുന്ന അശ്വിന്‍ ജോസ് തന്നെയാണ് തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകരായ ജോണി ആന്റണിയും ഗൗതം മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അനുരാഗം. ലെന, മൂസി, സുധീഷ്, ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലക്ഷ്മി നാഥ് ക്രിയേഷന്‍സ് സത്യം സിനിമാസ് എന്നീ ബാനറുകള്‍ക്ക് കീഴില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോയല്‍ ജോണ്‍സ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സുരേഷ് ഗോപിയും എഡിറ്റര്‍ ലിജോ പോളുമാണ്. അനീസ് നാടോടിയാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT