Film News

'ചായ കുടിച്ചാല്‍ അവളെ പോലെ കറുത്തുപോകും', നേരിട്ട വിവേചനം തുറന്നുപറഞ്ഞ് മാളവിക

ചെറുപ്പത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് നടി മാളവിക മോഹനന്‍. അമേരിക്കയില്‍ പൊലീസുകാരന്റെ ക്രൂരതയില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ കുറിപ്പ്. ലോകത്തെ വംശീയവെറിയെ കുറിച്ച് അപലപിക്കുമ്പോള്‍ നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ചും നാം ചിന്തിക്കണം. നമ്മുടെ വീട്ടിലും, സൗഹൃദവലങ്ങളിലും സമൂഹത്തിലുമൊക്കെ ഇതിന്റെ ഓരോ പതിപ്പുകള്‍ കാണാന്‍ സാധിക്കുമെന്ന് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മാളവിക പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുറിപ്പിന്റെ പൂര്‍ണരൂപം:

'എനിക്ക് 14 വയസ്സുള്ളപ്പോള്‍ അപ്പോളുണ്ടായിരുന്ന അടുത്ത കൂട്ടുകാരില്‍ ഒരാള്‍ അവന്റെ അമ്മ ഒരിക്കലും അവനെ ചായ കുടിക്കാന്‍ അനുവദിക്കാറില്ലെന്ന് പറഞ്ഞു. ചായ കുടിച്ചാല്‍ കറുത്തു പോകുമെന്ന വിശ്വാസമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഒരിക്കല്‍ അവന്‍ അമ്മയോട് ചായ ചോദിച്ചു, 'ചായ കുടിച്ചാല്‍ നീ അവളെ പോലെ (എന്നെ പോലെ) കറുത്തു പോകും' എന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. അവന്‍ മഹാരാഷ്ട്രക്കാരനായ വെളുത്ത പയ്യനും ഞാന്‍ ഇരുനിറമുള്ള മലയാളിപ്പെണ്‍കുട്ടിയുമായിരുന്നു.

ഞങ്ങള്‍ തമ്മിലുള്ള നിറവ്യത്യാസം അതുവരെ എനിക്ക് ഒരു പ്രശ്‌നവുമല്ലായിരുന്നു. എന്റെ നിറത്തെ കുറിച്ച് ആദ്യമായായിരുന്നു അങ്ങനെ ഒരു അഭിപ്രായം ഞാന്‍ കേട്ടത്. അതോടെയാണ് ഞാനും അതെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.

നമ്മുടെ സമൂഹത്തില്‍ ജാതീയതയും വര്‍ണവിവേചനവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇരുണ്ട നിറമുള്ളവരെ 'കാലാ' എന്ന് അഭിസംബോധന ചെയ്യുന്നത് ദിവസേന കേള്‍ക്കാം. ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും തമ്മിലുള്ള ഈ വര്‍ണവിവേചനം ഭയാനകമാണ്. ഇരുണ്ട നിറമുള്ള ആളുകളെ മദ്രാസികള്‍ എന്നാണ് ഉത്തരേന്ത്യക്കാര്‍ പൊതുവെ വിളിക്കുന്നത്. ചില വിചിത്രമായ കാരണങ്ങളാല്‍ എല്ലാ സൗത്ത് ഇന്ത്യക്കാരും കറുത്ത നിറമുള്ളവരാണെന്നാണ് അവര്‍ ചിന്തിക്കുന്നത്. ഇരുണ്ട നിറമുള്ള എല്ലാവരെയും 'നീഗ്രോസ്' എന്നാണ് അഭിസംബോധന ചെയ്യുന്നത്. വെളുത്തനിറമുള്ളവര്‍ ഭംഗിയുള്ളവരായും, കറുത്തനിറമുള്ളവര്‍ വിരൂപികളായും കണക്കാക്കുന്നു.

ലോകത്തെ വംശീയവെറിയെ കുറിച്ച് അപലപിക്കുമ്പോള്‍ നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ചും നാം ചിന്തിക്കണം. നമ്മുടെ വീട്ടിലും, സൗഹൃദവലങ്ങളിലും സമൂഹത്തിലുമൊക്കെ ഇതിന്റെ ഓരോ പതിപ്പുകള്‍ കാണാന്‍ സാധിക്കും. നിറമല്ല, നന്മയും മനുഷ്യത്വവുമാണ് ഒരാളെ സുന്ദരനാക്കുന്നത്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT