Film News

സെക്കന്‍ഡ് ഹാഫ് ഞാന്‍ എഴുതിയിട്ടില്ല, പക്ഷെ നിങ്ങളായിരിക്കും വിജയുടെ നായിക; ലോകേഷുമൊത്തുള്ള ആദ്യ മീറ്റിങ്ങിനെക്കുറിച്ച് മാളവിക മോഹനന്‍

ആദ്യ മീറ്റിങ്ങിൽ ലോകേഷ് കനകരാജ് മാസ്റ്ററിന്റെ ഫസ്റ്റ് ഹാഫ് മാത്രമാണ് തന്നോട് നരേറ്റ് ചെയ്തിരുന്നത് എന്ന് നടി മാളവിക മോഹനൻ. ഫസ്റ്റ് ഹാഫ് കഴിഞ്ഞ് തന്നിൽ നിന്നും എന്തോ കേൾക്കാനായി കാത്തിരിക്കുന്നത് പോലെ അദ്ദേഹം നോക്കിയിരുന്നു. ശേഷം പറഞ്ഞു, താൻ ഇതിന്റെ സെക്കൻഡ് ഹാഫ് എഴുതിയിട്ടില്ല, പക്ഷെ, നിങ്ങളായിരിക്കും സിനിമയിൽ വിജയുടെ നായിക എന്ന്. തനിക്ക് അപ്പോൾ മറിച്ചൊന്നും പറയാൻ തോന്നിയിരുന്നില്ലെന്നും മാളവിക ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

മാളവിക മോഹനന്റെ വാക്കുകൾ

എന്റെ തമിഴ് മാനേജർ ജ​ഗദീഷ് വഴിയാണ് ഞാൻ മാസ്റ്ററിലേക്ക് വരുന്നത്. ജ​ഗദീഷ് ഇന്ന് തമിഴിലെ തന്നെ ഏറ്റവും തിരക്കുള്ള നിർമ്മാതാക്കളിൽ ഒരാളാണ്. ജ​ഗദീഷ് പറഞ്ഞ പ്രകാരം ഞാൻ ചെന്നൈയിലെ ഒരു ഓഫീസിലേക്ക് പോകുന്നു, അവിടെയാണ് ഞാൻ ആദ്യമായി ലോകേഷ് കനകരാജിനെ കാണുന്നത്. അദ്ദേഹം ഇന്ന് എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. പക്ഷെ, അന്നായിരുന്നു ഞങ്ങൾ ആദ്യമായി കണ്ടത്. അദ്ദേഹം വളരെ ഡീറ്റെയിൽഡായി ഫസ്റ്റ് ഹാഫ് നരേറ്റ് ചെയ്തുതന്നു. അതിന് ശേഷം പുള്ളി ഒന്നും മിണ്ടുന്നില്ല, എന്നെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഞാൻ ഇനി എന്തെങ്കിലും പറയാൻ വെയ്റ്റ് ചെയ്യുകയാണോ എന്നായിരുന്നു എന്റെ സംശയം.

അപ്പോൾ അദ്ദേഹം പറഞ്ഞു, സത്യത്തിൽ ഞാൻ ഇതിന്റെ സെക്കന്റ് ഹാഫ് എഴുതിയിട്ടില്ല. പക്ഷെ, ഞാൻ ഒരു കാര്യം ഉറപ്പുതരാം, രണ്ടാം പകുതിയിൽ നിങ്ങൾക്ക് ഉറപ്പായും ഒരു പാട്ട് ഉണ്ടാകും, ഈ സിനിമയിൽ നിങ്ങൾ വിജയ് സാറിന്റെ നായികയായിരിക്കും. ഇത് കേട്ടതും എനിക്ക് ഭയങ്കര സന്തോഷമായി, വിജയുടെ കൂടെ നായികയാകണ്ട എന്ന് ആരെങ്കിലും പറയുമോ. തമിഴ് ഇന്റസ്ട്രിയിലെ പ്രൊസീജിയേഴ്സ് അറിയാത്തതുകൊണ്ട് ഞാൻ ജ​ഗദീഷിനോട് ചോദിച്ചു, ഇനി ഓഡീഷൻ ഉണ്ടാകുമോ എന്നൊക്കെ. അപ്പോൾ ജ​ഗദീഷ് പറഞ്ഞു, ഇനിയൊന്നുമില്ല, നിങ്ങൾ യെസ് ഓർ നോ പറഞ്ഞാൽ മതിയെന്ന്. അങ്ങനെയാണ് ഞാൻ മാസ്റ്ററിലേക്ക് എത്തുന്നത്.

അനിമൽ ട്രിലജിയിലെ അവസാന ചിത്രം; 'എക്കോ' ട്രെയ്‌ലർ പുറത്ത്

'പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ'; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയിലർ

ആഘോഷമായ് വിലായത്ത് ബുദ്ധ ട്രെയിലർ ലോഞ്ച്; ചിത്രം നവംബർ 21ന് തിയറ്ററുകളിൽ

അമ്മയെ ഫോണ്‍ ചെയ്യാന്‍ പോയ ഡോ.നൗഫല്‍, ഒരു മിനിറ്റിന് ശേഷം അവന്റെ മൃതദേഹമാണ് കണ്ടത്; ഗാസയിലെ നടുക്കുന്ന അനുഭവം പറഞ്ഞ് ഡോ.സന്തോഷ്‌കുമാര്‍

ആറ് യാത്രികർ, എല്ലാം മാറ്റിമറിക്കുന്ന ഒരു യാത്ര; ദൂരൂഹതയുണർത്തി 'ദി റൈഡ്' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT