Film News

വിജയ്ക്ക് വില്ലന്‍ സേതുപതി, നായിക മാളവികാ മോഹനന്‍

THE CUE

63ാമത്തെ ചിത്രമായ ബിജില്‍ ദീപാവലി റിലീസിന് തയ്യാറെടുക്കുമ്പോള്‍ അടുത്ത സിനിമയുടെ ചിത്രീകരണത്തിലേക്ക് വിജയ്. വിജയ് നായകനാകുന്ന ലോഗേഷ് കനകരാജ് ചിത്രം ഒക്ടോബര്‍ ആദ്യവാരം തുടങ്ങും. തമിഴിന്റെ ദളപതിക്ക് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി വില്ലനായി എത്തുമെന്നാണ് കോളിവുഡ് റിപ്പോര്‍ട്ടുകള്‍. പിങ്ക് വില്ല, ഇന്ത്യാ ടുഡേ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും വിവിധ സോഴ്‌സുകളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാളിയായ ബോളിവുഡ് താരം മാളവികാ മോഹനന്‍ നായികയുടെ റോളിലെത്തുമെന്നറിയുന്നു.

കിയരാ അദ്വാനിയെ പരിഗണിച്ച റോളിലാണ് മാളവിക എത്തുന്നത് എന്നാണ് സൂചന. രജിനികാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ടയില്‍ മാളവിക അഭിനയിച്ചിരുന്നു. തെലുങ്കില്‍ ഹീറോ എന്ന ചിത്രമാണ് മാളവിക ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. മജിദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന സിനിമയില്‍ നായികയായതോടെയാണ് മാളവികാ മോഹനന്റെ കരിയറില്‍ വഴിത്തിരിവുണ്ടാകുന്നത്. മലയാളത്തില്‍ പട്ടം പോലെ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് തുടക്കം.

വിജയ് -വിജയ് സേതുപതി കോമ്പിനേഷന്‍ രണ്ട് താരങ്ങളുടെ ആരാധകര്‍ക്കിടയില്‍ ഇതിനോടകം വലിയ ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്. പേട്ടയില്‍ രജിനികാന്തിനൊപ്പം കൈകോര്‍ത്തതിന് പിന്നാലെ വിജയ് ചിത്രത്തിന്റെ ഭാഗമാകുന്നത് വിജയ് സേതുപതിയുടെ താരമൂല്യം ഉയര്‍ത്തുമെന്നും കരുതുന്നു.

മലയാളത്തില്‍ നിന്ന് ആന്റണി വര്‍ഗീസ് ഈ സിനിമയില്‍ അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുമ്പ് കാണാത്ത വിജയ് കഥാപാത്രത്തെയും മുമ്പ് കാണാത്ത വിജയ് സിനിമയും കാണാം എന്നാണ് ലോഗേഷ് പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിജില്‍ ദീപാവലി റിലീസാണ്. നയന്‍താരയാണ് നായിക. ഏ ആര്‍ റഹ്മാന്‍ ആണ് മ്യൂസിക്. മൈക്കിള്‍, ബിജില്‍ എന്നീ പേരുകളില്‍ ഡബിള്‍ റോളിലാണ് വിജയ് എന്നറിയുന്നു.

'ദൃശ്യം 3'ക്കൊപ്പം തിയറ്ററിലേക്ക് മറ്റൊരു ത്രില്ലർ കൂടി; 'ഡോസ്' മെയ് 22ന്

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

SCROLL FOR NEXT