Film News

മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'അറിയിപ്പും', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കവും' ഐഎഫ്എഫ്കെ മത്സര വിഭാഗത്തിൽ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക് മലയാളത്തിൽ നിന്നും മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'അറിയിപ്പ്', ലിജോ ജോസ് പെല്ലിശേരിയുടെ 'നൻപകൽ നേരത്ത് മയക്കം' എന്നീ സിനിമകൾ തിരഞ്ഞെടുത്തു. കേരള ചലച്ചിത്ര അക്കാദമി പത്രക്കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്. സംവിധായകൻ ആർ ശരത് ചെയർമാനും, ഷെറി, രഞ്ജിത് ശങ്കർ, അനുരാജ് മനോഹർ, ജീവ കെ ജെ എന്നിവർ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകൾ തിരഞ്ഞെടുത്തത്. ഈ വർഷം ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്താണ് ഫെസ്റ്റിവൽ നടക്കുന്നത്.

മാലിക്കിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് അറിയിപ്പ്. കുഞ്ചാക്കോ ബോബൻ, ദിവ്യ പ്രഭ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 75-ാമത് ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തിലെ അന്തർദേശീയ വിഭാഗത്തിൽ മത്സരിച്ച ചിത്രം ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും ബുസാന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലും പ്രദർശനത്തിനൊരുങ്ങുകയാണ്. ശേഷം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുകയാണ് അറിയിപ്പ്. മാലിക്കിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയാണ്.

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന സിനിമയാണ് നൻപകൽ നേരത്ത് മയക്കം. മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശേരിയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലിജോയുടെ കഥക്ക്‌ തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്‌ എസ് ഹരീഷാണ്. രമ്യ പാണ്ഡ്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

മലയാളം സിനിമ ടുഡേ വിഭാഗത്തിൽ ആകെ 12 സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. സനൽ കുമാർ ശശിധരൻ, താമർ കെ വി, അമൽ പ്രാസി, കമൽ കെ എം, പ്രതീഷ് പ്രസാദ്, അരവിന്ദ് എച്ച്, രാരിശ് ജി, സിദ്ധാർത്ഥ് ശിവ, സതീഷ് ബാബുസേനൻ, പ്രിയനന്ദൻ ടി ആർ, ഇന്ദു വി എസ്സ് എന്നിവരുടെ ചിത്രങ്ങൾക്ക് പുറമെ അഖിൽ അനിൽ കുമാർ, കുഞ്ഞിലേ മസിലാമണി, ഫ്രാൻസിസ് ലൂയിസ്, ജിയോ ബേബി, ജിതിൻ ഐസക് തോമസ് എന്നിവർ ചേർന്നൊരുക്കിയ ആന്തോളജിയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വഴക്ക്, ആയിരത്തൊന്ന് നുണകൾ, ബാക്കി വന്നവർ, പട, നോർമൽ, ഗ്രേറ്റ് ഡിപ്രഷൻ, വേട്ടപ്പട്ടികളും ഓട്ടക്കാരും, ആണ്, ഭർത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും, ധബാരി ക്യുരുവി, ഫ്രീഡം ഫൈറ്റ്, 19 (1)(A) എന്നിവയാണ് ചിത്രങ്ങൾ.

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

SCROLL FOR NEXT