Film News

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു; ചിത്രം 'അറിയിപ്പ്'

ടേക്ക് ഓഫിന് ശേഷം സംവിധായകന്‍ മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. അറിയിപ്പ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബനാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. അറിയിപ്പിന്റെ സ്‌ക്രിപ്പിറ്റിന്റെ ചിത്രം പങ്കുവെച്ചാണ് ചാക്കോച്ചന്‍ വിവരം പങ്കുവെച്ചത്.

മഹേഷ് നാരായണന്‍ രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസാണ്. ഷെബിന്‍ ബക്കറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഭീമന്റെ വഴിയാണ് അവസാനമായി റിലീസ് ചെയ്ത ചാക്കോച്ചന്‍ ചിത്രം. ഡിസംബര്‍ 3നാണ് ചിത്രം തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണങ്ങളോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചത്. അഷര്‍ഫ് ഹംസയാണ് സംവിധായകന്‍.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT