Film News

മഹേഷ് കുഞ്ഞുമോന്റെ ആരോഗ്യ നില തൃപ്തികരം; ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരമെന്ന് സുഹൃത്തുക്കള്‍

കാറപടത്തില്‍ പരുക്കേറ്റ മിമിക്രി കലാകാരനും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. സുഹൃത്തും സ്റ്റാര്‍ മാജിക്ക് സംവിധായകനുമായ അനൂപാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് നിന്ന് പ്രോഗ്രാം കഴിഞ്ഞ് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് മഹേഷ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായ കൊല്ലം സുധി മരണപ്പെട്ടിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഹേഷിന്റെ പല്ലിനും മുഖത്തിനുമാണ് പരിക്കേറ്റിരുന്നത്.

തിങ്കളാഴ്ചയായിരുന്നു ഫ്‌ളവേഴ്‌സ് ചാനലിന്റെ കോഴിക്കോട് വടകരയില്‍ വച്ച് നടന്ന പരിപാടി കഴിഞ്ഞ് മടങ്ങവെ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കൊല്ലം സുധി മരണപ്പെടുകയും കൂടെ യാത്ര ചെയ്തിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

മഹേഷിന്റെ ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും നിലവില്‍ മഹേഷ് നിരീക്ഷണത്തിലാണെന്നും സുഹൃത്തായ അനുപ് പറയുന്നു. മുഖത്താണ് സര്‍ജറി നടന്നതെന്നും ചില മൈനര്‍ സര്‍ജറികള്‍ ഇനിയും ബാക്കിയുണ്ടെന്നും റിക്കവറാകാന്‍ സമയമെടുക്കുമെന്നും അനുപ് പറയുന്നു. നിലവില്‍ മഹേഷിനെ കാണാന്‍ ആരെയും അനുവദക്കില്ല. ബിനു അടിമാലിയെയും ഡ്രൈവര്‍ ഉല്ലാസ് അരൂരിനെയും താന്‍ കണ്ടു. ഉല്ലാസിന് വലിയ തരത്തിലുള്ള പരിക്കുകള്‍ ഇല്ല. അടുത്ത ദിവസങ്ങളിലായി ഉല്ലാസ് ഡിസ്ചാര്‍ജ്ജാകുമെന്നും സുഹൃത്തും നടനുമായ ബിനില്‍ ബാസ്റ്റിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

ബിനു അടിമാലിക്കും വലിയ തരത്തിലുള്ള പരിക്കുകളില്ലെന്നും അപകടത്തിന്റെ ഷോക്കില്‍ നിന്നും അദ്ദേഹം ഇനിയും റിക്കവറായിട്ടില്ലെന്നും ബിനീഷ് ബാസ്റ്റിന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT