Film News

ഇന്ധന വില വര്‍ധനവില്‍ നിശബ്ദത; മധ്യപ്രദേശ് കോണ്‍ഗ്രസ് അമിതാബ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ചു

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. യുപിഎ ഭരണകാലത്ത് പെട്രോള്‍ വില വര്‍ധനവില്‍ വിമര്‍ശനം അറിയിച്ചിരുന്ന ഇവര്‍ ഇപ്പോള്‍ നിശബ്ദത പാലിക്കുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം.

'2012ല്‍ വാഹനം വാങ്ങാം എന്നാല്‍ പെട്രോളും ഡീസലും വാങ്ങാന്‍ വായ്പ വേണമെന്ന് ഇന്ധന വിലവര്‍ധനയ്ക്കെതിരെ ഈ അഭിനേതാക്കള്‍ ട്വീറ്റ് ചെയ്തിരുന്നു. അക്കാലത്ത് എല്‍പിജി സിലിണ്ടറിന് 300-400 രൂപയായിരുന്നു വില, പെട്രോളിനും ഡീസലിനും ലിറ്ററിന് 60 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്‍പിജി സിലിണ്ടറുകളുടെ വില 1000 രൂപയിലധികവും പെട്രോള്‍-ഡീസല്‍ 100-120 രൂപയുമാണ്. ഈ അവസ്ഥയില്‍ ഇരുവരും ഒരക്ഷരം പോലും മിണ്ടുന്നില്ല. ഇവര്‍ക്ക് സാധാരണ ജനങ്ങളെ കുറിച്ച് ഒരു ആശങ്കയും ഇല്ല', എന്നാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് എംഎല്‍എ പിസി ശര്‍മ പറഞ്ഞത്. പിടിഐയോടായിരുന്നു പ്രതികരണം.

അതേസമയം ബിജെപി നേതാവ് വിശ്വാസ് സാംരംഗ് പ്രതിഷേധത്തെ വിമർശിച്ച് രംഗത്തെത്തി. 'അമിതാബ് ബച്ചന്‍ ആ പാര്‍ട്ടിയില്‍ നിന്നുള്ള ലോക്സഭാ എംപിയായിരുന്നപ്പോള്‍ കോണ്‍ഗ്രസ് പ്രശംസിച്ചിരുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വം സ്വീകരിക്കാന്‍ വിസമ്മതിച്ചതുകൊണ്ട് കോണ്‍ഗ്രസിന് ബച്ചനെ ഇഷ്ടമല്ല. ലോകം മുഴുവന്‍ സ്‌നേഹിക്കുന്ന മെഗാസ്റ്റാറാണ് അമിതാഭ് ബച്ചന്‍. അദ്ദേഹത്തിന്റെ കോലം കത്തിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ നിരാശയെയാണ് കാണിക്കുന്നത്,' എന്നാണ് ബിജെപി നേതാവ് പറഞ്ഞത്.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT