Film News

സന്നിധാനന്ദന്റെ ശബ്ദത്തില്‍ 'അയ്യപ്പ സ്വാമിയല്ലേ' ; മധുര മനോഹര മോഹത്തിലെ പുതിയ ഗാനം

പ്രമുഖ കോസ്റ്റ്യും ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മധുര മനോഹര മോഹം'. ഷറഫുദ്ദീന്‍, രജിഷ വിജയന്‍, ബിന്ദു പണിക്കര്‍, ആര്‍ഷ ബൈജു തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു.

അയ്യപ്പ സ്വാമിയല്ലേ എന്ന് തുടങ്ങുന്ന ഭക്തിഗാന സ്വഭാവത്തിലുള്ള ഗാനം ആലപിച്ചിരിക്കുന്നത് സന്നിധാനന്ദനാണ്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഗാനങ്ങളൊരുക്കിയിരിക്കുന്നത്. വരികളെഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണന്‍.

ഒരു ഓര്‍ത്തഡോക്‌സ് അപ്പര്‍ക്ലാസ് കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. അവരുടെ അന്ധവിശ്വാസങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു ട്രാജഡിയുമാണ് ചിത്രത്തിന്റെ പ്രമേയം. ശബരിമലയ്ക്ക് പോകാന്‍ കെട്ടുനിറയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പാട്ടിലൂടെ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ കാണാം.

B3M ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവരാണ്. ചിത്രം ഈ മാസം പതിനാറിന് തിയറ്ററുകളിലെത്തും.

പത്തനംതിട്ട പശ്ചാത്തലമാക്കി നിര്‍മ്മിച്ച ചിത്രം ഹ്യുമറിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. ഏഴ് വര്‍ഷത്തോളമായി സിനിമ രംഗത്തു പ്രവര്‍ത്തിക്കുന്നയാളാണ് സ്റ്റെഫി. ജനഗണമന, ഗപ്പി, കോള്‍ഡ് കേസ്, ആറാട്ട് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ കോസ്റ്റ്യും ഡിസൈനര്‍ ആയ സ്റ്റെഫി, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമാണ്.

സിനിമ ഒരു കംപ്ലീറ്റ് ഫാമിലി, ഹ്യൂമര്‍ പരിപാടിയായിരിക്കും. മലയാളത്തില്‍ കുടുംബചിത്രങ്ങള്‍ വന്നിട്ടുള്ളതെല്ലാം കഥകള്‍ക്ക് ഐഡന്റിറ്റി നല്‍കിക്കൊണ്ടാണ്. ഈ സിനിമയില്‍ കഥാ സന്ദര്‍ഭമാണ് ഒരു കുടുംബത്തിനകത്തുള്ളത്. പക്ഷെ അധികം കേട്ട് പരിചയമില്ലാത്ത ഒരു കഥയെ ഹ്യൂമര്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
സ്റ്റെഫി സേവ്യര്‍

വിജയരാഘവന്‍, സൈജു കുറുപ്പ്, മീനാക്ഷി വാര്യര്‍, അല്‍ത്താഫ് സലിം തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ജിബിന്‍ ഗോപാലാണ് പശ്ചാത്തലസംഗീതം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ചന്ദ്രു സെല്‍വരാജാണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി, മാളവിക വി.എന്‍. കലാസംവിധാനം ജയന്‍ ക്രയോണ്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍: ജയന്‍ ക്രയോണ്‍, മേക്കപ്പ്: റോനെക്‌സ് സേവിയര്‍.

കോസ്റ്റ്യൂം സനൂജ് ഖാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സുഹൈല്‍ വരട്ടിപ്പള്ളിയല്‍, എബിന്‍ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനര്‍: ശങ്കരന്‍ എഎസ്, കെ.സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍

പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്, കൊറിയോഗ്രാഫര്‍: ഇംതിയാസ് അബൂബക്കര്‍

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT