Film News

സസ്പെൻസ് ഒരുക്കി 'സൈലെൻസ്'; ഒക്ടോബർ 2ന് ആമസോൺ പ്രൈം വീഡിയോയിൽ

മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന ത്രില്ലർ ചിത്രം 'സൈലെൻസ്' ട്രെയിലർ പുറത്തിറങ്ങി. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ട്രെയ്ലർ എത്തിയത്. ഹേമന്ത് മധുകർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടിജി വിശ്വ പ്രസാദാണ്. അഞ്ജലി, ശാലിനി പാണ്ഡെ, സുബ്ബരാജു, ശ്രീനിവാസ് അവസരാല എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ്, തെലുങ്ക്, മലയാളം എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം എത്തുക. അമേരിക്കൻ സംവിധായകനും, നടനും, നിർമ്മാതാവുമായ മൈക്കൽ മാഡ്‌സന്റെ ആദ്യ ഇന്ത്യൻ ചിത്രമെന്ന പ്രത്യേകയും 'സൈലെൻസി'നുണ്ട്.

ഒരു സസ്പെൻസ് ക്രൈം ത്രില്ലറായിരിക്കും 'സൈലെൻസ്' എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ക്രൈം എലമെന്റിന് പുറമെ ഹൊറർ മൂഡും ചേർത്താണ് ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്. കേൾവിയും സംസാരശേഷിയും ഇല്ലാത്ത സാക്ഷി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അനുഷ്ക എത്തുന്നത്. ഒരു വില്ലയിൽ വെച്ച് നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾക്ക് അനുഷ്ക സാക്ഷി ആവുകയും തുടർന്ന് കേസന്വേഷണത്തിന്റെ ഭാ​ഗമാകുന്നതുമാണ് പ്രമേയം.

​ഗോപി സുന്ദർ സം​ഗീതവും ​ഗിരീഷ് ​ഗോപാലകൃഷ്ണ പശ്ചാത്തല സം​ഗീതവും നിർവ്വഹിക്കുന്നു. മലയാള പതിപ്പിലെ ​ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് ​ബി കെ ഹരിനാരായണനാണ്. ഷാനിൽ ഡിയോ ഛായാ​ഗ്രാഹണവും പ്രവീൺ പുടി എഡിറ്റിങും. ഇന്ത്യയിലും മറ്റ് 200 രാജ്യങ്ങളിലുമായി ആ​ഗോള റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം. ഒക്ടോബർ 2 മുതൽ തെലുങ്ക്, തമിഴ്, മലയാളം എന്നീ മൂന്ന് ഭാഷകളിലായി ആമസോൺ പ്രൈം വീഡിയോയിൽ സൈലെൻസ് എത്തും.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT