Film News

'കിനാക്കളെ'; മടപ്പള്ളി യുണൈറ്റഡിലെ രണ്ടാമത്തെ ഗാനം

അജയ് ഗോവിന്ദ് സംവിധാനം ചെയ്ത മടപ്പള്ളി യുണൈറ്റഡ് എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. കിനാക്കളെ എന്ന് തുടങ്ങുന്ന ഗാനം വടകര സ്വദേശിയായ രോഹിത് അനീഷാണ് ആലപിച്ചിരിക്കുന്നത്. സന്ദൂപ് നാരായണന്റെ വരികള്‍ക്ക് ആനന്ദ് മധുസൂധനനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ചിത്രത്തില്‍ ഹരീഷ് പേരടി, ശ്രീകാന്ത് മുരളി, സാവിത്രി ശ്രീധരന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. അവര്‍ക്കൊപ്പം 45 പുതുമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

തന്‍വീര്‍ അഹമ്മദ് ഛായാഗ്രഹണവും കൃഷ്ണപ്രസാദ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. മടപ്പള്ളി എന്ന കൊച്ചുഗ്രാമത്തിന്റെയും അവിടുത്ത കുട്ടികളുടെയും കഥയാണ് ചിത്രം പറയുന്നത്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT