Film News

സജീവേട്ടനും ബിജിമോളുമായി നമിതയും സൗബിനും, മച്ചാന്റെ മാലാഖ നാളെ മുതൽ തിയറ്ററുകളിൽ

സൗബിൻ ഷാഹിർ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം മച്ചാന്റെ മാലാഖ നാളെ മുതൽ തിയറ്ററുകളിൽ. മഞ്ഞുമ്മൽ ബോയ്സിനും പ്രാവിന്‌കൂട് ഷാപ്പിനും ശേഷം സൗബിൻ നായകനായെത്തുന്ന ചിത്രമാണ് ഇത്. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ഫീൽ ​ഗുഡ് ചിത്രമായിരിക്കും ഈ സിനിമ എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിൽ സജീവൻ എന്ന കഥാപാത്രമായാണ് സൗബിൻ എത്തുന്നത്. ബിജിമോൾ എന്ന കഥാപാത്രത്തെയാണ് നമിത അവതരിപ്പിക്കുന്നത്. താൻ ആദ്യമായി ഒരു ഭാര്യ വേഷം ചെയ്യുന്ന ചിത്രമാണ് മച്ചാന്റെ മാലാഖ എന്നാണ് ചിത്രത്തെക്കുറിച്ച് നമിത മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

നമിത പ്രമോദ് പറഞ്ഞത്:

ബിജിമോൾ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. നമുക്ക് കണ്ടിരിക്കാൻ സാധിക്കുന്ന, ഇഷ്ടപ്പെടുന്ന ഒരു ഫീൽ ​ഗുഡ് സിനിമയാണ് ഈ ചിത്രം. ഇതിന് മുമ്പ് ഞാൻ ചെയ്ത സിനിമകളിലെല്ലാം കല്യാണം വരെ എത്തിയിട്ടുണ്ട്. പക്ഷേ ഭാര്യയായി അഭിനയിച്ചിട്ടില്ല. ഈ സിനിമയിൽ ആണ് ഞാൻ ആദ്യമായി ഒരു ഭാര്യയായി അഭിനയിക്കുന്നത്.

അബാം മൂവീസിൻ്റെ പതിമൂന്നാമത്തെ ചിത്രമാണിത്. ജക്സൺ ആൻ്റണിയുടെ കഥയ്ക്ക് അജീഷ് പി. തോമസ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിൽ മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ ആണ്, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിവേക് മേനോൻ, എഡിറ്റർ: രതീഷ് രാജ്, ലിറിക്സ്: സിൻ്റോ സണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, കലാസംവിധാനം: സഹസ് ബാല, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് മിക്സിങ്: എം.ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, സ്റ്റിൽസ്: ഗിരിശങ്കർ, ട്രെയിലർ: ഡോൺ മാക്സ്, പി.ആർ.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT