Film News

തിയേറ്റര്‍ റിലീസിന് പിന്നാലെ ചിമ്പുവിന്റെ 'മാനാട്' ഒടിടിയിലേക്ക്; തീയതി പ്രഖ്യാപനം ഉടന്‍

സിലമ്പരസന്‍ കേന്ദ്ര കഥാപാത്രമായി വെങ്കിട്ട് പ്രഭു സംവിധാനം ചെയ്ത മാനാട് ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് പിന്നാലെയാണ് ഒടിടിയിലും പ്രദര്‍ശനത്തിന് എത്തുന്നത്. സോണി ലിവ്വിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

നവംബര്‍ 25നാണ് ചിത്രം തിയേറ്ററിലെത്തിയത്. മാനാടിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിമ്പുവിന് പുറമെ ചിത്രത്തില്‍ എസ് ജെ സൂര്യ ചെയ്ത കഥാപാത്രത്തിനും മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക.

വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മ്മിച്ചത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥന്‍. ചിമ്പുന്റെ 45ാമത്തെ സിനിമ കൂടിയാണ് മാനാട്. ചിത്രം ഒരു പൊളിറ്റിക്കല്‍ ടൈം ലൂപ് ത്രില്ലറാണ്.

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

SCROLL FOR NEXT