Film News

ചിമ്പുവിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം 'മാനാട്'; മലയാളം ടീസർ പൃഥ്വിരാജ് റിലീസ് ചെയ്യും

നടന്‍ ചിമ്പുവിന്റെ നാല്പത്തിയഞ്ചാമത്തെ സിനിമയായ 'മാനാട്' മലയാളം ടീസ്സര്‍ ഫെബ്രുവരി മൂന്നിന് നടൻ പൃഥ്വിരാജ് റിലീസ് ചെയ്യും. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്' പൊളിറ്റിക്കല്‍ ത്രില്ലറാണ്. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവിന്റെ കഥാപാത്രത്തെയാണ് ചിമ്പു സിനിമയിൽ അവതരിപ്പിക്കുന്നത്.

സിനിമയുടെ ടീസര്‍ ചിമ്പുവിന്റെ ജന്മദിനമായ ഫെബ്രുവരി മൂന്നിന് ജന്മദിന സമ്മാനമായി പുറത്തിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ ദിവസങ്ങളില്‍ താന്‍ ചെന്നൈ വീട്ടില്‍ ലഭ്യമാകില്ലെന്ന് ആരാധകനോട് ചിമ്പു അറിയിച്ചിരുന്നു. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥ് നിര്‍വ്വഹിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നവമ്പര്‍ 21ന് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. മുഖത്ത് രക്തവും നെറ്റിയില്‍ വെടിയുണ്ടമായി പ്രാര്‍ത്ഥന നടത്തുന്ന ചിമ്പുവിന്റെ മുഖമാണ് പോസ്റ്ററില്‍. 'A Venkat Prabhu Politics' എന്ന ടാഗ്‌ലൈനോടുകൂടിയ പോസ്റ്ററില്‍ മഹാത്മാഗാന്ധിയുടെ ഉദ്ധരണിയുമുണ്ട്. 'മനുഷ്യരാശിയുടെ വിനിയോഗത്തിലെ ഏറ്റവും വലിയ ശക്തിയാണ് അഹിംസ'. തമിഴില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ബജറ്റ് 125 കോഡിയാണ്. വി ഹൗസ് പ്രൊഡക്ഷന്‍ നിര്‍മ്മാണം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം സുറ്റുഡിയോ ഗ്രീനാണ് നിര്‍വ്വഹിക്കുക.

കല്ല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ സിലമ്പരസന്റെ നായികയായി എത്തുന്നത്. എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും ചിത്രത്തിലുണ്ട്.

'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം

First Love gets a second chance; പ്രണയത്തിന്റെ ‘ഇത്തിരി നേരം', ട്രെയ്‌ലർ റിലീസ് ചെയ്തു

'ഭരണം എന്നതിനെ അധികാരമായി കാണുന്നില്ല'; ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി

പെൻഷൻ വർധന - ജനക്ഷേമമോ ഇലക്ഷൻ സ്റ്റണ്ടോ?

ശെന്റെ മോനെ...'ചത്താ പച്ച'യുടെ ഡബിൾ പഞ്ച് ടീസർ റിലീസ് ചെയ്തു; ചിത്രം 2026 ജനുവരിയിൽ തിയറ്ററുകളിലെത്തും

SCROLL FOR NEXT