Film News

'മാമന്നന്‍ ഒരു വികാരമാണ്, മാരി നിങ്ങള്‍ക്കൊരു ആലിംഗനം '; വടിവേലുവിന്റെ അവിസ്മരണീയമായ പ്രകടനമെന്ന് ധനുഷ്

മാരി സെല്‍വരാജ് സംവിധാനം ചെയ്ത് വടിവേലു, ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ്, ഫഹദ് ഫാസില്‍, എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മാമന്നനെ പ്രശംസിച്ചു നടന്‍ ധനുഷ്. വടിവേലുവിന്റേയും, ഉദയനിധി സ്റ്റാലിന്റെയും അവിശ്വസനീയമായ പ്രകടനമാണ് സിനിമയിലുള്ളതെന്നും ഫഹദ് ഫാസിലും, കീര്‍ത്തി സുരേഷും മികച്ച അഭിനയം കാഴ്ചവച്ചിരിക്കുന്നു എന്നും ട്വീറ്റില്‍ ധനുഷ് കുറിച്ചു. സിനിമയുടെ ഇന്റര്‍വെല്‍ സീന്‍ എല്ലാവരെയും ആവേശഭരിതരാക്കുമെന്നും കൂടാതെ എ ആര്‍ റഹ്‌മാന്റെ സംഗീതം മനോഹരമായിട്ടുണ്ട് എന്നും ധനുഷ്. ചിത്രം ജൂണ്‍ 29 ന് തിയറ്ററുകളിലെത്തും

ധനുഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

മാരി സെല്‍വരാജിന്റെ മാമന്നന്‍ ഒരു വികാരമാണ്, മാരി നിങ്ങള്‍ക്ക് ഒരു വലിയ ആലിംഗനം. വടിവേലു സാറും ഉദയനിധി സ്റ്റാലിനും വളരെ അവിശ്വസിനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഫഹദില്‍ നിന്നും കീര്‍ത്തി സുരേഷില്‍ നിന്നും വീണ്ടുമൊരു മികച്ച പ്രകടനം. ഇന്റര്‍വെല്‍ ബ്ലോക്ക് പ്രേക്ഷകരെ ആവേശഭരിതരാക്കും. എ.ആര്‍.റഹ്‌മാന്‍ സാര്‍, അങ്ങയുടെ സംഗീതം മനോഹരം.

മാരി സെല്‍വരാജിന്റെ മുന്‍ ചിത്രങ്ങളെ പോലെ തന്നെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായിരിക്കും 'മാമന്നന്‍' എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ഉദയനിധി സ്റ്റാലിന്റെ കീഴിലുള്ള റെഡ് ജയന്റ് മൂവിസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍ അഭിനയിക്കുന്ന അവസാന ചിത്രമായിരിക്കും 'മാമന്നന്‍'.

എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വര്‍ ആണ്. മാരി സെല്‍വരാജിന്റെ 'പരിയേറും പെരുമാളും', 'കര്‍ണ്ണനും' എഡിറ്റ് ചെയ്തിട്ടുള്ള സെല്‍വയാണ് 'മാമന്നന്റെ'യും എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. കലാസംവിധാനം ദിലീപ് സുബ്ബരയ്യയും കൈകാര്യം ചെയ്യുന്നു. എച്ച് ആര്‍ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT