രമേഷ് പിഷാരടി താരപ്രചാരകനായെത്തിയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്ന വാദവുമായി സിപിഎം സൈബര്‍ പേജുകള്‍. സംവിധായകന്‍ എം.എ നിഷാദും ഇതേ വാദവുമായി രംഗത്തെത്തി.
സകല മണ്ഡലങ്ങളിലും ഓടിനടന്ന് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പറ്റോ സക്കീർ ബായിക്ക് ..? But I can 😍😕 -പിഷാരടി
Posted by MA Nishad on Monday, 3 May 2021
സകല മണ്ഡലങ്ങളിലും ഓടിനടന്ന് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ബായിക്ക് ..?- എന്നാണ് എം.എ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചത്. വി.എസ്. ശിവകുമാര്‍, ശബരിനാഥന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വി.ടി ബല്‍റാം തുടങ്ങിയവരുടെ പ്രചരണത്തിനാണ് രമേഷ് പിഷാരടി എത്തിയത്.
രമേശ് ചെന്നിത്തല നടത്തിയ കേരളയാത്രയുടെ വേദിയിലും രമേഷ് പിഷാരടി പങ്കെടുത്തിരുന്നു.