Film News

'ലൂസിഫര്‍' ചിരഞ്ജീവി ഉപേക്ഷിക്കില്ല, റീമേക്കൊരുക്കാന്‍ വി വി വിനായക്

ചിരഞ്ജീവി 'ലൂസിഫര്‍' തെലുങ്ക് റീമേക്ക് ഉപേക്ഷിക്കുന്നില്ല. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് മേക്കര്‍ വി വി വിനായക് സംവിധായകനായി എത്തും. പ്രഭാസ് ചിത്രം 'സഹോ' സംവിധാനം ചെയ്ത സുജിത് ആയിരുന്നു തെലുങ്ക് റീമേക്ക് ചെയ്യാനിരുന്നത്. തന്റെ ശൈലിക്ക് ചേരുന്ന സിനിമയാണെന്നും, മലയാളത്തില്‍ നിന്ന് അടിമുടി മാറ്റങ്ങളോടെയാണ് തെലുങ്ക് പതിപ്പെന്നും ചിരഞ്ജീവി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ സുജീത് നല്‍കിയ തിരക്കഥയുടെ ഫൈനല്‍ ഡ്രാഫ്റ്റില്‍ ചിരഞ്ജീവി തൃപ്തനല്ലെന്നായിരുന്നു റിപ്പോർട്ടുകൾ. ലൂസിഫർ ഉപേക്ഷിക്കുമോ എന്ന സംശയങ്ങളും ഉയർന്നിരുന്നു. എന്നാൽ ചിത്രം ഉപേക്ഷിക്കുന്നില്ലെന്നും വി വി വിനായക് സുജിത്തിന് പകരം സംവിധായകനായി എത്തുമെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

വലിയ മാറ്റങ്ങൾ വരുത്താതെ ഒറിജിനലിന്റെ ബീറ്റ്-ഫോർ-ബീറ്റ് അവതരണവുമായി മുന്നോട്ട് പോകാൻ ഇരുവരും ധാരണയിലെത്തിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. തെലുങ്ക് പതിപ്പിൽ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി സുഹാസിനിയും വിവേക് ഒബ്‌റോയിയുടെ റോളില്‍ റഹ്മാനും എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് റോളിലേയ്ക്ക് വിജയ് ദേവര്‍കൊണ്ടയേയും മറ്റു കഥാപാത്രങ്ങളായി ജഗപതി ബാബു, ഖുഷ്ബു തുടങ്ങിയവരെയും ചിത്രത്തിനായി സമീപിച്ചിരുന്നു. മുന്‍നിര താരങ്ങളെ ലഭിക്കാത്തത് ചിരഞ്ജീവിയില്‍ നിരാശയുണ്ടാക്കിയെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വി വി വിനായക് സംവിധായകനായി എത്തിയതോടെ ചിത്രത്തിന്റെ കാസ്റ്റിങിനെ സംബന്ധിച്ചുളള ആലോചനകളും പുരോ​ഗമിക്കുകയാണ്.

കൊരട്‌ല ശിവ സംവിധാനം ചെയ്ത 'ആചാര്യ' ആണ് 2021 റിലീസായി പ്രഖ്യാപിച്ചിരുന്ന ചിരഞ്ജീവി ചിത്രം. 'ആചാര്യ'യ്ക്ക് ശേഷം ചിത്രീകരണം ആരംഭിക്കുകയാണെങ്കിൽ ചിരഞ്ജീവിയുടെ 153ാം ചിത്രമായിരിക്കും 'ലൂസിഫര്‍'.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT