Film News

മലയാളത്തെ വെല്ലുമോ ചിരഞ്ജീവിയുടെ ലൂസിഫര്‍?, ഒടുവില്‍ റീമേക്കിന് സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത 'ലൂസിഫര്‍' തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായി വാര്‍ത്തകള്‍ വന്നിട്ട് മാസങ്ങളായി. ചിരഞ്ജീവി നായകനാകുന്ന റീമേക്ക് പ്രഭാസ് ചിത്രം 'സഹോ' ഒരുക്കിയ സുജീത് സംവിധാനം ചെയ്യുമെന്നായിരുന്നു തുടക്കത്തില്‍ വന്ന വാര്‍ത്തകള്‍. പിന്നീട് തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ഡയറക്ടര്‍ വി.വി വിനായക് ലൂസിഫര്‍ സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ടായി.

സുജീത് തയ്യാറാക്കിയ തിരക്കഥയില്‍ ചിരഞ്ജീവി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലയാണ് പുതിയ സംവിധായകനായി തിരച്ചില്‍ തുടങ്ങിയത്. ഒടുവില്‍ തമിഴിലും തെലുങ്കിലും സൂപ്പര്‍ഹിറ്റുകളൊരുക്കിയ മോഹന്‍രാജ (ജയം രാജ) ലൂസിഫര്‍ റീമേക്ക് ഒരുക്കുന്നുവെന്ന സ്ഥിരീകരണം വന്നു. മോഹന്‍രാജയുടെ ആദ്യ സംവിധാന സംരംഭം തെലുങ്കിലായിരുന്നു. ഹനുമാന്‍ ജംഗ്ഷന്‍. തമിഴില്‍ തനി ഒരുവന്‍, ജയം, വേലൈക്കാരന്‍ എന്നീ സിനിമകളൊരുക്കിയിട്ടുണ്ട്.

തെലുങ്കിലേക്കുള്ള തന്റെ രണ്ടാം വരവില്‍ ആഹ്ലാദമുണ്ടെന്ന് മോഹന്‍ രാജ. കൊരട്‌ല ശിവ സംവിധാനം ചെയ്യുന്ന ആചാര്യ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ചിരഞ്ജീവി ലൂസിഫര്‍ റീമേക്കില്‍ ജോയിന്‍ ചെയ്യുക.

തന്റെ ശൈലിക്ക് ചേരുന്ന സിനിമയാണെന്നും, മലയാളത്തില്‍ നിന്ന് അടിമുടി മാറ്റങ്ങളോടെയാണ് തെലുങ്ക് പതിപ്പെന്നും ചിരഞ്ജീവി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തെലുങ്ക് പതിപ്പിൽ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി സുഹാസിനിയും വിവേക് ഒബ്‌റോയിയുടെ റോളില്‍ റഹ്മാനും എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് റോളിലേയ്ക്ക് വിജയ് ദേവര്‍കൊണ്ടയേയും മറ്റു കഥാപാത്രങ്ങളായി ജഗപതി ബാബു, ഖുഷ്ബു തുടങ്ങിയവരെയും ചിത്രത്തിനായി സമീപിച്ചിരുന്നു. മുന്‍നിര താരങ്ങളെ ലഭിക്കാത്തത് ചിരഞ്ജീവിയില്‍ നിരാശയുണ്ടാക്കിയെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Mohanraja to direct Telugu remake of Lucifer

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT