Film News

ലൂസിഫര്‍ തെലുങ്കില്‍ വില്ലന്‍ 'ബോബി' ബിജു മേനോന്‍

പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ ബിജു മേനോനും. മലയാളത്തില്‍ വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാകും ബിജു മേനോന്‍ തെലുങ്കില്‍ അവതരിപ്പിക്കുക. തെലുങ്ക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചിരഞ്ജീവി പ്രധാനവേഷത്തിലെത്തുന്ന ചിത്രം 'ഗോഡ്ഫാദര്‍' എന്ന പേരിലാണ് എത്തുന്നത്. ചിരഞ്ജീവിയുടെ 153-ാമത് ചിത്രമാണിത്. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കില്‍ നയന്‍താരയെത്തും.

ജയം, തനി ഒരുവന്‍, വേലായുധം, വൈലൈക്കാരന്‍ എന്നീ സിനിമകളൊരുക്കിയ മോഹന്‍രാജ(ജയം രാജ)യാണ് ലൂസിഫര്‍ തെലുങ്ക് സംവിധാനം ചെയ്യുന്നത്. ചിരഞ്ജീവി ബാനറിനൊപ്പം സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവന്നിരുന്നു. മലയാളത്തില്‍ നിന്ന് നിരവധി മാറ്റങ്ങളോടെയാണ് തെലുങ്കില്‍ ചിത്രം ഒരുങ്ങുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കില്‍ സല്‍മാന്‍ ഖാന്‍ അതിഥി താരമായി എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ 200 കോടി ക്ലബിലെത്തിയ ആദ്യ മലയാള സിനിമയാണ്. മുരളി ഗോപിയുടേതായിരുന്നു തിരക്കഥ.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT