Film News

ലൂസിഫര്‍ റീമേക്ക് ചിരഞ്ജീവി ഉപേക്ഷിച്ചെന്ന് തെലുങ്ക് മാധ്യമം, ഇനി അജിത് ചിത്രത്തിന് റീമേക്ക്

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഉപേക്ഷിച്ചതായി വാര്‍ത്തകള്‍. ചിരഞ്ജീവിയെ നായകനാക്കി തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ ചിത്രമൊരുക്കുമെന്നായിരുന്നു വാര്‍ത്തകള്‍. മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. തിരക്കഥയില്‍ സംതൃപ്തി ഇല്ലാത്തതിനെ തുടര്‍ന്നാണ് ലൂസിഫര്‍ റീമേക്ക് ഉപേക്ഷിച്ചതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിരഞ്ജീവി നായകനാകുന്ന ലൂസിഫർ റീമേക്ക് പ്രഭാസ് ചിത്രം 'സഹോ' ഒരുക്കിയ സുജീത് സംവിധാനം ചെയ്യുമെന്നായിരുന്നു തുടക്കത്തില്‍ വന്ന വാര്‍ത്തകള്‍. പിന്നീട് തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ഡയറക്ടര്‍ വി.വി വിനായക് ലൂസിഫര്‍ സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ടായി. സുജീത് തയ്യാറാക്കിയ തിരക്കഥയില്‍ ചിരഞ്ജീവി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലയാണ് പുതിയ സംവിധായകനായി തിരച്ചില്‍ തുടങ്ങിയത്. ഒടുവില്‍ തമിഴിലും തെലുങ്കിലും സൂപ്പര്‍ഹിറ്റുകളൊരുക്കിയ മോഹന്‍രാജ (ജയം രാജ) ലൂസിഫര്‍ റീമേക്ക് ഒരുക്കുന്നുവെന്ന സ്ഥിരീകരണം വന്നു. ഇപ്പോൾ മോഹൻ രാജ തിരക്കഥയിൽ വരുത്തിയ മാറ്റങ്ങളോടും ചിരഞ്ജീവിക്ക് പൊരുത്തപ്പെടാനായില്ല.

കൊരട്‌ല ശിവ സംവിധാനം ചെയ്യുന്ന ആചാര്യയുടെ ചിത്രീകരണം ചിരഞ്ജീവി പൂർത്തിയാക്കിയിട്ടുണ്ട്. അജിത് ചിത്രം വേതാളത്തിന്റെ തെലുങ്ക് റീമേക്കായിരിക്കും ചിരഞ്ജീവിയുടെ അടുത്ത ചിത്രം. മെഹർ രമേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT