Film News

പകുതി എത്തിനിൽക്കുന്ന പ്രണയവും പണി തീരാത്ത വീടും, ചുറ്റിലും പണി തരാൻ കാത്തിരിക്കുന്ന കുറേപ്പേരും;'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' ട്രെയ്ലർ

നീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സീരീസ് 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' ട്രെയ്ലർ പുറത്ത്. വിഷ്ണു ജി. രാഘവ് ആണ് സീരിസിന്റെ സംവിധാനവും രചനയും നിർവഹിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ ആറാമത്തെ മലയാളം സീരീസാണ് ഇത്. പ്രണയവും കോമഡിയും ഒരുപോലെ കോർത്തിണക്കിയ സിരീസാണ് 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' എന്ന സൂചനയാണ് ട്രെയ്ലർ തരുന്നത്. കേരള ക്രൈം ഫയല്‍സ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, മാസ്റ്റര്‍പീസ് നാഗേന്ദ്രന്‍സ് ഹണിമൂണ്‍, 1000 ബേബീസ് എന്നീ ഹിറ്റ് സീരീസുകൾക്ക് ശേഷമാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാർ പുതിയ സീരിസുമായി എത്തുന്നത്.

ഒരു ചെറുപ്പക്കാരന്റെ സ്വപ്നമായ വീട്, അതിനൊപ്പം ജീവിതത്തില്‍ എത്തിയ പ്രണയം, ഇത് രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മര്‍ദങ്ങളാണ് 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' എന്ന സീരിസിന്റെ പ്രമേയം. ദുബായിൽ ജോലി ചെയ്യുന്ന നായകൻ നാട്ടിലെത്തുന്നു. അയാളുടെ വീട് പണി നടക്കുന്നതിനൊപ്പം പ്രണയജീവിതവും ആരംഭിക്കുന്നു. എന്നാൽ പിന്നീട് അയാളുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെ നർമ്മത്തിന്റെ മേമ്പൊടിയോടെയാണ് സീരീസ് അവതരിപ്പിക്കുന്നത്.

'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ഫെബ്രുവരി 28ന് സ്ട്രീമിംഗ് ആരംഭിക്കും. ടൊവിനോ തോമസ് കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വാശി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിഷ്ണു ജി. രാഘവ്. ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, സഹീര്‍ മുഹമ്മദ്, ഗംഗ മീര, ആന്‍ സലിം, തങ്കം മോഹന്‍, മഞ്ജുശ്രീ നായര്‍ എന്നിവരാണ് സിരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരീസിന്റെ സംഗീതസംവിധാനം നിർവലഹിക്കുന്നത് ഗോപി സുന്ദറാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. സീരിസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്താണ്.പി.ആർ.ഒ : റോജിൻ കെ റോയ്.മാര്‍ക്കറ്റിംഗ് : ടാഗ് 360 ഡിഗ്രീ.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT