Film News

'ലവ് എഗെയിന്‍'; പുതിയ ഹോളിവുഡ് ചിത്രവുമായി പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര കേന്ദ്ര കഥാപാത്രമാകുന്ന ഹോളിവുഡ് ചിത്രം ലവ് എഗെയിനിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സ്‌കോട്ടിഷ് നടനും നിര്‍മ്മാതാവും ആയ സാം ഹ്യൂഗനാണ് ചിത്രത്തിലെ നായകന്‍. ജിം സ്ട്രൗസാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം മെയ് 11ന് തിയേറ്ററിലെത്തും.

രണ്ട് അപരിചിതര്‍ തമ്മില്‍ പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്റെ കഥ പശ്ചാത്തലം. മിര എന്നാണ് ചിത്രത്തില്‍ പ്രിയങ്കയുടെ കഥാപാത്രത്തിന്റെ പേര്. ദ മെട്രിക്‌സ് റിസറക്ഷനാണ് അവസാനമായി റിലീസ് ചെയ്ത പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രം. ചിത്രം 2021ലായിരുന്നു റിലീസ് ചെയ്തത്.

അതേസമയം ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ജീലേ സറയാണ് ഇനി ചിത്രീകരണം തുടങ്ങാനിരിക്കുന്ന പ്രിയങ്കയുടെ ബോളിവുഡ് ചിത്രം. ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 2023ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT