Film News

കാഴ്ചകള്‍ വലുതാക്കൂ, വയലന്‍സിനപ്പുറത്തേയ്ക്ക് ചിന്തിക്കൂ; റാപ്പ് സോങ്ങുമായി 1744 വൈറ്റ് ഓള്‍ട്ടോ

തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന 1744 വെറ്റ് ആള്‍ട്ടോ എന്ന സിനിമയിലെ റാപ്പ് ഗാനം പുറത്തിറങ്ങി. മുജീബ് മജീദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റ രചനയും ആലാപനവും ഷിബു ശാംസാണ് നിര്‍വഹിച്ചിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള വരികളാണ് ഗാനത്തിന്റേത്. ഇംഗ്ലീഷിലും മലയാളത്തലുമായിട്ടാണ് വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വയലന്‍സിനപ്പുറത്തേയ്ക്ക് കാഴ്ചകള്‍ വലുതാക്കാനും, വിശുദ്ധരുടെ ഉപദേശങ്ങള്‍ ഒന്നും സ്വീകരിക്കരുതെന്നും അവര്‍ ദൈവമല്ല മനുഷ്യരാണെന്നും ഒക്കെ വരികളില്‍ പറയുന്നുണ്ട്.

മുജീബിനും, ഗായകര്‍ക്കുമൊപ്പം, രാജേഷ് മാധവനെയും ആനന്ദ് മന്മഥനെയും വീഡിയോയില്‍ കാണാന്‍ കഴിയും. വെറ്റ് ആള്‍ട്ടോ എന്ന സിനിമ കാഞ്ഞങ്ങാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ക്രൈം കോമഡിയാണ്. ചിത്രത്തില്‍ ഷറഫുദ്ദീനും രാജേഷ് മാധവനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

വിന്‍സി അലോഷ്യസ്, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുരിയന്‍, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ഛായാഗ്രഹണം -ഹരിലാല്‍ കെ രാജീവ് , വസ്ത്രാലങ്കാരം -മെല്‍വി ജെ, മേക്കപ്പ്- രഞ്ജിത്ത് മണിലപ്പറമ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -അമ്പിളി പെരുമ്പാവൂര്‍ , സൗണ്ട് ഡിസൈനര്‍-നിക്‌സണ്‍ ജോര്‍ജ്ജ് , പ്രൊഡക്ഷന്‍ ഡിസൈന്‍- ഉല്ലാസ് ഹൈദൂര്‍, കലാസംവിധാനം- വിനോദ് പട്ടണക്കാടന്‍, ഡിഐ കളറിസ്റ്റ്- അവിനാഷ് ശുക്ല, വിഎഫ്എക്‌സ് - എഗൈ്വറ്റ്, വിഎഫ്എക്‌സ് സിങ്ക് സൗണ്ട്- ആദര്‍ശ് ജോസഫ്.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT