Film News

'ആരാധകർക്ക് വേണ്ടതാണ് മാസ്റ്ററിൽ ഉള്ളത്, വരാൻ പോകുന്ന വിമർശനങ്ങളെ കുറിച്ച് മുമ്പേ ചിന്തിച്ചിരുന്നു', ലോകേഷ് കനകരാജ്

സാധാരണക്കാരായ വിജയ് ആരാധകർക്ക് വേണ്ടതാണ് 'മാസ്റ്ററി'ലുളളതെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. വിജയ് എന്ന നടനിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്, പ്രേക്ഷകർ എന്നാൽ ആരാധകർ. അവർക്ക് വേണ്ടതാണ് 'മാസ്റ്ററി'ലൂടെ കൊണ്ടുവരാൻ ശ്രമിച്ചിട്ടുളളത്. ആരാധകരുടെ ആഗ്രഹങ്ങളെ കുറിച്ചും ഉണ്ടാകാനിടയുളള വിമർശനങ്ങളെ കുറിച്ചും തിരക്കഥ എഴുതുമ്പോഴേ ചിന്തിച്ചിരുന്നുവെന്നും ലോകേഷ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'വളരെയധികം സമ്മർദ്ദത്തിലൂടെയാണ് ഞാൻ മാസ്റ്റർ ചെയ്തത് എന്നാണ് എല്ലാവരും കരുതുന്നത്. സത്യത്തിൽ അത്തരം സമ്മർദ്ദങ്ങളിൽ നിന്നുകൊണ്ട് ഒരു നല്ല സിനിമ ചെയ്യുക സാധ്യമല്ല. സംവിധായകൻ നായകനെ സ്നേഹിക്കുന്നതുപോലെ നായകൻ തിരിച്ചും സംവിധായകനെ സ്നേഹിക്കണം, തമ്മിൽ ഒരു പരസ്പരബന്ധം നിലനിന്നാൽ മാത്രമേ സിനിമ സാധ്യമാകൂ. മാത്രമല്ല അത് സ്ക്രീനിലും പ്രകടമായിരിക്കണം. ഷൂട്ടിന് മുമ്പ് വിജയ് സർ എന്നോട് പറഞ്ഞത് ഇതാണ്, നിങ്ങളുടെ മനസിലുളള സിനിമ, അത് നിങ്ങൾ ചെയ്യുക, ആ സ്വാതന്ത്യം ചിത്രീകരണത്തിൽ ഉടനീളം എനിക്ക് അദ്ദേഹം നൽകിയിരുന്നു. ഞാൻ മനസിൽ കണ്ട സിനിമ എന്നതിന് അപ്പുറത്ത് എനിക്ക് ചില ഉത്തരവാദിത്വങ്ങൾ കൂടി ഉണ്ടായിരുന്നു. അദ്ദേഹം വലിയൊരു താരമാണ്, അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ട്, അതെല്ലാം കണ്ടില്ലെന്ന് നടിച്ച് ഒരു പരീക്ഷണചിത്രം എടുക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല. ആരാധകർക്ക് വേണ്ടതാണ് മാസ്റ്ററിൽ ഉള്ളത്. ആരാധകരും സാധാരണ പ്രേക്ഷകരും എന്താണ് ആഗ്രഹിക്കുന്നതെന്നും വിമർശകർ അതിനെ എങ്ങനെ എടുക്കുമെന്നും ഞങ്ങൾ ചിന്തിച്ചിരുന്നു', ലോകേഷ് പറയുന്നു.

സിനിമാ മേഖല മുന്നോട്ട് വച്ച ഉപാധികള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെ ആയിരുന്നു കേരളത്തിലെ തിയറ്ററുകളിൽ 'മാസ്റ്റർ' പ്രദർശനത്തിനെത്തിയത്. രാവിലെ ഒൻപത് മണി മുതലായിരുന്നു പ്രദർശനം. ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രമാണെന്നും പതിവ് വിജയ് ചിത്രങ്ങളോട് സമാനമെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. വിജയിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിൽ ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT