Film News

വീണ്ടും റെക്കോർഡ് പ്രതിഫലവുമായി ലോകേഷ്?; അല്ലു അർജുൻ ചിത്രത്തിനായി വാങ്ങുന്നത് 75 കോടി എന്ന് റിപ്പോർട്ട്

തെലുങ്ക് സൂപ്പർതാരം അല്ലു അർജുനൊപ്പം ലോകേഷ് കനകരാജ് ഒരു സിനിമ ചെയ്യാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ലോകേഷിന്റെ സ്വപ്ന സിനിമയായ 'ഇരുമ്പ് കൈ മായാവി' ആയിരിക്കും ഇതെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിനായി ലോകേഷ് കനകരാജിന് ഏകദേശം 75 കോടി രൂപ പ്രതിഫലമായി നിർമാതാക്കൾ വാഗ്ദാനം ചെയ്തതുവെന്ന വാർത്തകളാണ് വന്നിരിക്കുന്നത്.

ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിലായി സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സൂചനകളുണ്ട്. എന്നാൽ ഈ ചിത്രത്തെ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

നിലവിൽ അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ഡിസി എന്ന ആക്ഷൻ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് ലോകേഷ് കനകരാജ്. സിനിയമയുടെ ആദ്യ ടീസർ ഈ അടുത്ത് റിലീസ് ചെയ്തിരുന്നു. ഒരു പക്കാ ആക്ഷൻ സിനിമയാകും ഇതെന്ന സൂചനയാണ് ടീസർ നൽകുന്നത്. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് സിനിമ നിർമിക്കുന്നത്.

അറ്റ്ലി സംവിധാനം ചെയ്യുന്ന സിനിമയിലാണ് അല്ലു അർജുൻ ഇപ്പോൾ അഭിനയിക്കുന്നത്. 'AA22×A6' എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമ സൺ പിക്ചേഴ്സ് ആണ് നിർമ്മുക്കുന്നത്. ദീപിക പദുക്കോൺ ആണ് സിനിമയിലെ നായിക. സൂപ്പർഹീറോയായി അല്ലു എത്തുമെന്നും റിപ്പോർട്ട് ഉണ്ട്. അല്ലു അർജുന്റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണിത്.

യുവപ്രതിഭകളുടെ ക്യാമ്പസ് ചിത്രം; "ഡർബി"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

നിയമസഭയിലേക്ക് മത്സരിക്കേണ്ട സാഹചര്യമുള്ളതായി കരുതുന്നില്ല. തന്റെ സ്ഥാനാർത്ഥിത്വം ചർച്ചാവിഷയമല്ലെന്നും കെ.സി.വേണുഗോപാൽ ദ ക്യുവിനോട്

നാട്ടിലെ റൗഡീസ് ഗാനവുമായി 'ചത്താ പച്ച - റിങ് ഓഫ് റൗഡീസ്'; ആഗോള റിലീസ് ജനുവരി 22 ന്

വെനസ്വേല മാത്രമാണോ ട്രംപിന്റെ ലക്ഷ്യം? Venu Rajamony Interview

ജെയിന്‍ യൂണിവേഴ്സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 'ആര്‍ക്കും പറയാം' ക്യാമ്പെയിന് തുടക്കം

SCROLL FOR NEXT