Film News

‘കട്ട വെയ്റ്റിംഗ്’; ഈ പോത്തിനെ കാത്തു കേരളം 

THE CUE

കയറ് പൊട്ടിച്ചോടുന്ന പോത്തും, ചിതറിയോടുന്ന ആള്‍ക്കൂട്ടവും. കേരളത്തിലെ റിലീസിന് മുമ്പ് തന്നെ രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായ ലിജോ ജോസ് പെല്ലിശേരി ചിത്രം ജല്ലിക്കട്ട് ടീസറെത്തി. പ്രേക്ഷകരുടെ ജല്ലിക്കട്ടിനായുള്ള കാത്തിരിപ്പിന് വേഗം കൂട്ടുന്നതാണ് ടീസര്‍.

ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ സമകാലീന ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട്. ലോകത്തിലെ പധാന റിവ്യൂ അഗ്രഗേഷന്‍ വെബ് സൈറ്റ് ആയ റോട്ടന്‍ ടൊമാറ്റോസ് ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് തെരഞ്ഞെടുത്ത പത്ത് സിനിമകളില്‍ ചിത്രം ഇടം നേടിയിരുന്നു.

ടൊറന്റോയില്‍ പ്രദര്‍ശനത്തിനായി തെരഞ്ഞെടുക്കുന്നത് വരെ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മാത്രമായിരുന്നു കേരളത്തിലെ പ്രേക്ഷകര്‍ കണ്ടിട്ടുണ്ടായിരുന്നത്. ടൊറന്റോ ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലായിരുന്നു ആദ്യ ചിത്രങ്ങള്‍ പോലും വന്നത്. പിന്നീട് പുറത്തുവിട്ട പോസ്റ്ററുകളും കുറച്ചു സമയത്തിനുള്ളില്‍ തന്നെ ചര്‍ച്ചയായിരുന്നു. പ്രേക്ഷകരുടെ ദീര്‍ഘനാളായിട്ടുള്ള കാത്തിരിപ്പിനൊടുവിലാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്.

ഹൊറര്‍, സയന്‍സ് ഫിക്ഷന്‍, ഴോനര്‍ സിനിമകളില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ച പത്തിലാണ് 86 ശതമാനം റേറ്റിംഗുമായി റോട്ടന്‍ ടൊമാറ്റോ ലിസ്റ്റില്‍ ജല്ലിക്കട്ട് ഇടം നേടിയത്. സിംഫണി ഓഫ് കായോസ് എന്നാണ് സിനിമയെ സൈറ്റ് വിശേഷിപ്പിക്കുന്നത്. മാഡ് മാക്സ് ഫ്യുറി റോഡ്, സ്പീല്‍ ബര്‍ഗിന്റെ ജോസ് എന്നീ സിനിമകളുമായി അവതരണ ശൈലിയില്‍ താരതമ്യം ചെയ്താണ് ജല്ലിക്കട്ടിനെ ചില പ്രധാന നിരൂപകര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇടുക്കിയിലെ ഒരു ഹൈറേഞ്ച് ഗ്രാമത്തില്‍ നിന്ന് പോത്ത് കയറു പൊട്ടിച്ചോടുന്നതും ഒരു ഗ്രാമം വിറങ്ങലിച്ച് നില്‍ക്കുന്നതുമാണ് ജല്ലിക്കട്ട് പറയുന്നത്. എസ് ഹരീഷ്, ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ്, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ഗിരീഷിന്റെ ഛായാഗ്രഹണവും ടൊറന്റോ മേളയില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു. രംഗനാഥ് രവി സൗണ്ട് ഡിസൈനും പ്രശാന്ത് പിള്ള സംഗീത സംവിധാനവും.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT