Film News

'അൻപെനുമായി വിജയ്യും തൃഷയും' ; ലിയോയിലെ മൂന്നാമത്തെ ഗാനം

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനാകുന്ന ലിയോയിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'അൻപെനും' എന്ന് തുടങ്ങുന്ന ഗാനം ഒരു ഫാമിലി പശ്ചാത്തലത്തിൽ ആണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ, ലോത്തിക എന്നിവർ ആലപിച്ചിരിക്കുന്ന ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത് വിഷ്ണു എടവൻ ആണ്. സംഗീതം നിർവഹിച്ചരിക്കുന്നത്‌ അനിരുദ്ധ് രവിചന്ദർ ആണ്. ലിയോ ഒക്ടോബർ 19 ന് തിയറ്ററുകളിലെത്തും.

ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ലളിത് കുമാറിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും ജഗദീഷ് പളനിസ്വാമിയുടെ ദ റൂട്സും ചേര്‍ന്നാണ് ലിയോ നിര്‍മ്മിക്കുന്നത്. തൃഷ, അര്‍ജുന്‍, മിഷ്‌കിന്‍, ഗൗതം മേനോന്‍, ബാബു ആന്റണി, മാത്യൂ തോമസ്, പ്രിയ ആനന്ദ്, സഞ്ജയ് ദത്ത് എന്നിവരാണ് ലിയോയിലെ മറ്റു താരങ്ങള്‍. 'മാസ്റ്റര്‍' എന്ന സിനിമക്ക് ശേഷം ലോകേഷും വിജയ്യും വീണ്ടും ഒരുമിക്കുന്ന സിനിമയാണ് ലിയോ.

അനിരുദ്ധ് രവിചന്ദർ ആണ് സിനിമയുടെ സംഗീത സംവിധാനം. ഛായാഗ്രഹണം മനോജ് പരമഹംസ. ഫിലോമിൻ രാജ് എഡിറ്റിംഗ് നിർവഹിക്കുന്ന സിനിമയുടെ സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് അൻബറിവാണ്. കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്,രത്നകുമാര്‍ & ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്മണ്യന്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസ് ആണ് ലിയോ കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്.

മലയാളത്തിന്റെ 'വണ്ടർ വുമൺ'; മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 35 കോടി പിന്നിട്ട് 'ലോക'

ജയസൂര്യയുടെ പിറന്നാൾ സ്പെഷ്യൽ; 'കത്തനാർ' ഫസ്റ്റ് ലുക്ക് പുറത്ത്

ജിഎസ്ടി പരിഷ്‌കരണം നികുതി ഭാരം കുറയ്ക്കല്‍ അല്ല, ട്രംപിന് വഴി വെട്ടുകയാണ്

മലയാളത്തിന്റെ അല്ല, ഇന്ത്യൻ സിനിമയുടെ 'ലോക'; കയ്യടി നേടി ദുൽഖർ എന്ന നിർമ്മാതാവ്

കേരളാ ബോക്സ് ഓഫീസിന്റെ സൂപ്പർഹീറോ; മികച്ച കളക്ഷനുമായി ലോക

SCROLL FOR NEXT