Film News

ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യ നില ഗുരുതരം; വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യ നില ഗുരുതരം. ലതാ മങ്കേഷ്‌കറിനെ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റി. ജനുവരി 8നാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍ പ്രതീത് സമാധാനിയാണ് ലതാ മങ്കേഷ്‌കറിനെ വെന്റിലേറ്ററിലേക്ക് മാറ്റിയ വിവരം പുറത്തുവിട്ടത്. 'ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യ നില ഗുരുതരമാണ്. അതിനാല്‍ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവില്‍ ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ലതാ ജി' എന്നാണ് ഡോ. പ്രതീത് അറിയിച്ചത്.

കുറച്ച് ദിവസം മുമ്പാണ് ആരോഗ്യ നില തൃപ്തികരമായതിനെ തുടര്‍ന്ന് ലതാ മങ്കേഷ്‌കറിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. ആരോഗ്യം മെച്ചപ്പെട്ടതിനാല്‍ ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നും ലതാ മങ്കേഷ്‌കറിന്റെ വക്താവ് അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ആരോഗ്യം നില വഷളാവുകയായിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT