Film News

'കാലം എന്റെ കയ്യിൽ നിന്ന് ചോദിക്കുന്നത് എനിക്ക് കൊടുത്തല്ലേ പറ്റൂ'; ഇമ്പം ടീസർ

ശ്രീജിത്ത് ചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ലാലു അലക്സ്, ദീപക് പറമ്പോൽ, ദർശന സുദർശൻ, മീര വാസുദേവൻ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തുന്ന 'ഇമ്പം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളും കലാലയ ജീവിതവും രാഷ്ട്രീയവും മാധ്യമ ലോകവും ഒക്കെ വിഷയമാകുന്ന സീനിമയാണ് ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചന. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ ഡോ.മാത്യു മാമ്പ്രയാണ് ചിത്രം നിർമിക്കുന്നത്.

ഒരു പബ്ലിഷിംഗ് ഹൗസ് നടത്തിപ്പുകാരന്‍റേയും അവിടെ ജോലിക്കായെത്തുന്ന കാർട്ടൂണിസ്റ്റിന്‍റേയും എഴുത്തുകാരിയുടേയും ജീവിതത്തിൽ നടക്കുന്ന രസകരവും ഉദ്വേഗ ജനകവുമായ സന്ദർഭങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശബ്‍ദം എന്നു പേരുള്ള പബ്ലിഷിംഗ് ഹൗസിന്‍റെ നടത്തിപ്പുകാരനായ കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ലാലു അലക്സ് അവതരിപ്പിക്കുന്നത്. ദീപക് പറമ്പോലാണ് കാർട്ടൂണിസ്റ്റിന്‍റെ റോളിലെത്തുന്നത്. 'സോളമന്‍റെ തേനീച്ചകൾ' എന്ന ചിത്രത്തിലൂടെ നായിക നിരയിലേക്ക് എത്തിയ ദർശന സുദർശനാണ് എഴുത്തുകാരിയായെത്തുന്നത്. ഇർഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ഒരു മുഴുനീള ഫാമിലി എന്‍റർടെയ്നറായി തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് പി.എസ് ജയഹരിയാണ്. നടി അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

ഛായാഗ്രഹണം: നിജയ് ജയൻ, ഡിഐ: ലിജു പ്രഭാകര്‍, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശേരിൽ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സ്: ഷെഫിൻ മായൻ, ഗാനരചന: വിനായക് ശശികുമാർ, സൗണ്ട് റെക്കോർഡിംഗ്: രൂപേഷ് പുരുഷോത്തമൻ, ആർട്ട്: ആഷിഫ് എടയാടൻ, കോസ്റ്റ്യൂം: സൂര്യ ശേഖർ, മേക്കപ്പ്: മനു മോഹൻ, വിഎഫ്എക്സ്: വിനു വിശ്വൻ, പ്രൊഡക്ഷൻ കൺട്രോളർ: അബിൻ ഇ എടവനക്കാട്, അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, സ്ക്രിപ്റ്റ് അസിസ്റ്റന്‍റ്സ്: റസൂൽ, ശരത് ശശി, അസോസിയേറ്റ് ഡിഒപി: മാധവ് ഘോഷ്, സംഘട്ടനം: ജിതിൻ വക്കച്ചൻ, സ്റ്റിൽസ്: സുമേഷ് സുധാകരൻ, പബ്ലിസിറ്റി ഡിസൈൻസ്: രാഹുൽ രാജ്, സബിൻ ജോയ്, പി ആർ ഒ: എസ്.ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, ടൈറ്റിൽ ഡിസൈൻ: ഷിബിൻ സി ബാബു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT