Film News

ബ്രോ ഡാഡി കണ്ട് മോഹന്‍ലാലും മമ്മൂട്ടിയും പറഞ്ഞത്; ലാലു അലക്‌സ്

ബ്രോ ഡാഡി സിനിമ കണ്ട് മമ്മൂട്ടിയും മോഹന്‍ലാലും അഭിനന്ദിച്ച കാര്യം പങ്കുവെച്ച് നടന്‍ ലാലു അലക്‌സ്. ഒരിടവേളയ്ക്ക് ശേഷമാണ് ലാലു അലക്‌സ് പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്റെ അച്ഛന്റെ വേഷമാണ് ലാലു അലക്‌സ് അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയില്‍ ടറസില്‍ വെച്ചുള്ള വൈകാരികമായ സീനിന് ശേഷം മോഹന്‍ലാല്‍ അഭിനന്ദിച്ചുവെന്നും സിനിമ റിലീസിന് ശേഷം മമ്മൂട്ടിയും അഭിനന്ദനം അറിയിച്ചുവെന്നും ലാലു അലക്‌സ് ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

'ബ്രോ ഡാഡിയിലെ ടറസിന്റെ മുകളിലെ സീന്‍ ചെയ്ത കഴിഞ്ഞപ്പോള്‍ ലാല്‍ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, ഗംഭീരം എന്ന്. പിന്നെ പറഞ്ഞു ഗംഭീരം അല്ലെന്ന്. ഒരു സെക്കന്റ് ഞാന്‍ ഞെട്ടി. പിന്നെ പറഞ്ഞു, 'ഗംഭീരമല്ല അതി ഗംഭീരം. ലാലിന്റെ ഒരു കോംപ്ലിമെന്റാണ് എനിക്ക് കിട്ടിയത്. അത് കഴിഞ്ഞ് മമ്മൂട്ടിയുടെ മെസേജ് വാട്ട്‌സപ്പില്‍ വന്നു, 'കേട്ടു, കാണും', ഈ രണ്ട് വാക്കേയുള്ളു. പിന്നെ സിനിമ റിലീസിന് ശേഷം തകര്‍ത്തു എന്നൊരു മെസേജും അയച്ചു. ഉടനെ ഞാന്‍ അങ്ങോട്ട് വിളിച്ചു. പിന്നെ ഞങ്ങള്‍ പഴയ കാര്യങ്ങളൊക്കെ കുറച്ച് സംസാരിച്ചു.', എന്നാണ് ലാലു അലക്‌സ് പറഞ്ഞത്.

ജനുവരി 26ന് ഹോട്ട്‌സ്റ്റാറിലാണ് ബ്രോ ഡാഡി റിലീസ് ചെയ്തത്. ചിത്രത്തില്‍ ലാലു അലക്‌സിന്റെ കുരിയന്‍ എന്ന കഥാപാത്രത്തെ കുറിച്ച് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ബ്രോ ഡാഡി. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

SCROLL FOR NEXT