Film News

കമ്മ്യൂണിസത്തിനും അയ്യപ്പനുമിടയില്‍ ബിജു മേനോന്‍; ലാല്‍ജോസിന്റെ ‘നാല്‍പത്തിയൊന്ന്’ ട്രെയിലര്‍

THE CUE

ബിജു മേനോനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നാല്‍പത്തിയൊന്നിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മാധ്യമ പ്രവര്‍ത്തകനായ പിജി പ്രഗീഷ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക, ലാല്‍ജോസിന്റെ ഇരുപത്തിയഞ്ചാമത് ചിത്രമാണ് ‘നാല്‍പത്തിയൊന്ന്’.

സഖാവും ശബരിമലയുമാണ് ചിത്രത്തിന്റെ പ്രമേയം. ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടിറങ്ങിയ സഖാവ്, ഇടതുകൈയാല്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുകയും വലതു തോളില്‍ ഇരുമുടിക്കെട്ടേന്തുകയും ചെയ്യുന്ന മോഷന്‍ പോസ്റ്ററും, സമാനമായ ടീസറും പാട്ടുമെല്ലാം ഇതിനകം തന്നെ ചര്‍ച്ചയായിരുന്നു. ബിജു മേനോനൊപ്പം നവാഗതനായ ശരണ്‍ജിത്തും നായകതുല്യ കഥാപാത്രമായി ചിത്രത്തിലുണ്ട്. വാവാച്ചി കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് ശരണ്‍ അവതരിപ്പിക്കുന്നത്. രണ്ട് കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ഭാഗ്യസൂയം എന്ന കഥാപാത്രമായി നിമിഷാ സജയന്‍ ചിത്രത്തില്‍ നായികയായി എത്തുന്നു. രാഷ്ട്രീയം,സംഘര്‍ഷം,ഭക്തി എന്നീ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന എന്റര്‍ടെയിനറാണ് ചിത്രമെന്നറിയുന്നു.

സുരേഷ് കൃഷ്ണ,ഇന്ദ്രന്‍സ്,ശിവജി ഗുരുവായൂര്‍,സുബീഷ് സുധി,വിജിലേഷ്, ഉണ്ണി നായര്‍, ഗോപാലകൃഷ്ണന്‍ പയ്യന്നൂര്‍, എല്‍സി സുകുമാരന്‍, ബേബി ആലിയ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായെത്തുന്നു. ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ സിനിമകളുടെ സംവിധായകന്‍ ജി.പ്രജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. സിഗ്നേച്ചര്‍ സ്റ്റൂഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍ മനോജ് ജി കൃഷ്ണന്‍ എന്നിവരും പ്രജിത്തിനൊപ്പം നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നു. നവംബര്‍ എട്ടിനാണ് ചിത്രം റിലീസ് ചെയ്യുക.

എസ് കുമാറാണ് ഛായാഗ്രഹണം. ബിജിബാല്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ രഞ്ചന്‍ എബ്രഹാമാണ്.ഗാനരചന റഫീക്ക് അഹമ്മദ്, ശ്രീരേഖ ഭാസ്‌കര്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ആര്‍ട് അജയ് മാങ്ങാട്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT