Film News

ഐശ്വര്യ രജിനികാന്തിന്റെ സ്‌പോർട്‌സ് ഡ്രാമ; 'ലാൽ സലാം' പൊങ്കലിന് തിയറ്ററുകളിലെത്തും

ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന 'ലാൽ സലാം' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം അടുത്ത വർഷം പൊങ്കലിന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ നിർമാതാക്കളായ ലെെക്ക പ്രൊഡക്ഷൻസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. വിഷ്ണു വിശാലും വിക്രാന്തും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് രജിനികാന്ത് എത്തുന്നത്. 2015 ൽ പുറത്തിറങ്ങിയ വയ് രാജ വയ് ആണ് ഐശ്വര്യ സംവിധാനം ചെയ്ത അവസാന ചിത്രം. എട്ട് വർഷത്തിന് ശേഷം ഐശ്വര്യ ഫീച്ചർ ഫിലിം സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ലാൽ സലാം.

ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നതും ഐശ്വര്യ തന്നെയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. മൊയ്തീൻ ഭായ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്. ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌പോർട്‌സ് ഡ്രാമയായ ചിത്രത്തിൽ കപിൽ ദേവും ഒരു അതിഥി വേഷത്തിൽ എത്തുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും നിലവില്‍ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന് സംഗീതം നൽകുന്നത് എ ആർ റഹ്മാനാണ്. പ്രവീൺ ഭാസ്‌കർ എഡിറ്റിംഗ് നിർവഹിക്കുന്നു. വിഷ്ണു രംഗസാമിയാണ് ഛായാഗ്രഹണം. ഐശ്വര്യ രജിനികാന്തിന്റെ നാലാമത്തെ സിനിമയാണ് ലാൽ സലാം.

രജിനികാന്തിന്റെയായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ജയിലർ ഓഗസ്റ്റ് 10 നാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 500 കോടിയിലധികം വാരികൂട്ടിയിരുന്നു. ചിത്രത്തിൽ മുത്തുവേല്‍ പാണ്ട്യനെന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT