Film News

ലാല്‍ ജൂനിയറിന്റെ 'നടികര്‍ തിലകം'; ടൊവിനോയും സൗബിനും കേന്ദ്ര കഥാപാത്രങ്ങള്‍

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത് ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നടികര്‍ തിലകം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിലെ ടൊവിനോയുടെയും സൗബിന്റെയും ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു. ഡേവിഡ് പടിക്കല്‍ എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്.

പുഷ്പ - ദ റൈസിന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മെക്കേഴ്‌സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡിനൊപ്പം ചേര്‍ന്നാണ് മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും, വൈ.രവി ശങ്കറും നടികര്‍ തിലകം നിര്‍മിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയുന്ന ചിത്രമാണിത്. സുവിന്‍ സോമശേഖരനാണ് തിരക്കഥ. ചിത്രം ഒരു കൊമേഷ്യല്‍ എന്റര്‍ട്ടെയിനര്‍ ആയിരിക്കും.

ആല്‍ബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രതീഷ് രാജാണ് എഡിറ്റര്‍. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് ആര്‍ ജി വയനാട്.

അന്‍ബരിവ് ആണ് സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത്. ഭൂപതി കൊറിയോഗ്രഫിയും അരുണ്‍ വര്‍മ്മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. പബ്ലിസിറ്റി ഡിസൈന്‍ ഹെസ്റ്റണ്‍ ലിനോ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കൈകാര്യം ചെയ്യുന്നത്.

പുതിയ പ്രതീക്ഷകളും കനത്ത പോരാട്ടങ്ങളും; 2026-27 പ്രീമിയർ ലീഗ് സീസണിന് പന്തുരുളുന്നു

ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ

ഗീരീഷ് എ.ഡിയുടെ നിവിൻ സോൺ തൂക്ക്; മികച്ച പ്രതികരണവുമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’

നൂറു രൂപയുടെ ക്ലബ്ബ് കച്ചവടവും ബ്രസീലും പിന്നെ നീണ്ടുപോകുന്ന ഐ എസ് എല്ലും : ഇന്ത്യൻ ഫുട്ബോളിൽ സംഭവിക്കുന്നതെന്ത്?

യഷ്-ഗീതു മോഹൻദാസ് ടീമിന്റെ ‘ടോക്സിക്’ റിലീസിന് ഇനി ഒരാഴ്ച; ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21ന് ആരംഭിക്കും

SCROLL FOR NEXT